X
    Categories: indiaNews

നാളെ മുതല്‍ ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും ലഭ്യമായേക്കില്ല

ഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങള്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള കാലാവധി നാളെ അവസാനിക്കും. ഇതോടെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് രാജ്യത്ത് വിലക്ക് നിലവില്‍ വന്നേക്കും.

ഫെബ്രുവരി 25നാണ് കേന്ദ്രസര്‍ക്കാര്‍ സാമൂഹ്യ മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് മാര്‍ഗനിര്‍ദേശമിറക്കിയത്.
കേന്ദ്രം അനുവദിച്ച കാലാവധി ഇന്ന് അവസാനിക്കുകയാണ്. കമ്പനികളൊന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടില്ല. ഈ സാഹചചര്യത്തിലാണ് ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും വിലക്ക് വന്നേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്.

പുതിയ ഐ ടി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചവേണമെന്ന് ഫെയ്‌സ്ബുക്ക് ആവശ്യപ്പെട്ടിരുന്നു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉപയോക്താക്കളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ബാധിക്കാതിരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. ചട്ടങ്ങള്‍ നടപ്പാക്കാന്‍ ആറുമാസം വേണമെന്നാണ് ഫെയ്‌സ്ബുക്ക് ആവശ്യപ്പെട്ടിരിക്കുന്നത്.

ട്വിറ്ററിന് പകരമായി ഇന്ത്യയില്‍ വികസിപ്പിച്ച കൂ ആപ്പ് മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കല്‍, പ്രശ്‌നപരിഹാരം എന്നിവ മുന്‍നിര്‍ത്തി ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിയമിക്കണം എന്നത് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ അംഗീകരിച്ചിട്ടില്ല.

 

Test User: