X

പണപ്പെരുപ്പം 2013ന് ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ന്യൂഡല്‍ഹി: രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്നു. ജൂണ്‍ മാസത്തില്‍ 5.77 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പച്ചക്കറികള്‍, ഇന്ധനം എന്നിവയുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിന് കാരണം. മേയ് മാസത്തില്‍ 4.43 ശതമാനമായിരുന്നുമൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം. കഴിഞ്ഞ വര്‍ഷം ജൂണില്‍ 0.90 വും. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗികകണക്ക് പ്രകാരം ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പം മേയ് മാസത്തെ 1.60 ശതമാനത്തില്‍ നിന്ന് ജൂണില്‍ 1.80 ശതമാനമായി. പച്ചക്കറികളുടെ വിലക്കയറ്റം 2.51 ശതമാനത്തില്‍ നിന്ന് 8.12 ശതമാനമായി ഉയര്‍ന്നു. ഇന്ധന ഊര്‍ജ്ജരംഗങ്ങളിലെ പണപ്പെരുപ്പം 11.22 ശതമാനത്തില്‍ നിന്ന് 16.18 ശതമാനമായി. ആഗോള ക്രൂഡ്ഓയില്‍ വില കൂടിയതിനൊപ്പം ആഭ്യന്തര ഇന്ധന വില വര്‍ദ്ധിച്ചതാണ് ഈ കുതിപ്പിന് കാരണം.

chandrika: