X

ഇന്റര്‍നെറ്റിനും വൈദ്യുതിക്കും ആര് പണം നല്‍കും? ; വര്‍ക്ക് ഫ്രം ഹോം നിയമമുണ്ടാക്കാന്‍ കേന്ദ്രം

വര്‍ക്ക് ഫ്രം ഹോമിനായി നിയമം നിര്‍മ്മിക്കാന്‍ തയാറായി കേന്ദ്രസര്‍ക്കാര്‍. കൂടുതല്‍ കാലത്തേക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തുടരാനുള്ള സാധ്യത മുന്നില്‍കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ചട്ടം രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. ജീവനക്കാരുടെ ഇന്റര്‍നെറ്റ്, വൈദ്യുതിക്കുമുള്ള തുക, ജോലി സമയം തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ പരിഗണനക്ക് എത്തും.

കോവിഡ് ഭീഷണി അവസാനിച്ചാലും പല കമ്പനികളും വീട്ടിലിരുന്നുള്ള ജോലി തുടരാനുള്ള സാധ്യത കണ്ടാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടി. ഒമിക്രോണ്‍ പോലുള്ള പുതിയ വകഭേദങ്ങളുടെ വരവും കേന്ദ്രസര്‍ക്കാറിനെ ഇത്തരമൊരു രീതിയിലേക്ക് ചിന്തിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.

പുതിയ ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. വൈകാതെ ഇതിനായുള്ള നിയമം നിലവില്‍ വരുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പോര്‍ചുഗലില്‍ ഈ അടുത്ത് വര്‍ക്ക് ഫ്രം ഹോമിനായി പ്രത്യേക നിയമം നടപാക്കിയിരുന്നു.

Test User: