X
    Categories: Newsworld

വാക്‌സിന്‍ കൊണ്ടു മാത്രം കോവിഡ് ഇല്ലാതാക്കാനാവില്ല;ഡബ്ല്യുഎച്ച്ഒ

ജനീവ: വാക്‌സിന്‍ കൊണ്ടുമാത്രം കോവിഡ് തടയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. 5.40 കോടി ജനങ്ങളെ ബാധിച്ച്, 13 ലക്ഷത്തോളം ജീവനുകള്‍ കവര്‍ന്ന കൊറോണ വൈറസിന്റെ പോക്കിനെ അത്രയെളുപ്പം ഇല്ലാതാക്കാനാകില്ലെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം ഗബ്രിയോസിസ് പറഞ്ഞു.

വൈറസിനെതിരെ പോരാടുന്നതിനുള്ള ഒരു ഉപകരണം മാത്രമാണ് വാക്‌സിന്‍. നിലവിലുള്ള മറ്റുള്ളവയ്‌ക്കൊപ്പം ഇവയും ചേര്‍ന്ന് വൈറസിനെതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകും. അല്ലാതെ അവയ്ക്കു പകരമാകില്ല വാക്‌സിനുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ സ്വന്തം നിലക്ക് മഹാമാരിയെ ഇല്ലാതാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച മാത്രം 6,60,905 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ഡബ്ല്യുഎച്ച്ഒയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച 6,45,410 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ ഏഴിനായിരുന്നു ഇതിനുമുന്‍പ് ഏറ്റവുമധികം കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്-6,14,013 കേസുകള്‍.

web desk 1: