കോവിഡിന്റെ ഡെല്‍റ്റാ വകഭേദം (B16172) വ്യാപകമായി പടരുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യയിലാണ് ആദ്യമായി ഇത് തിരിച്ചറിഞ്ഞത്. ലോകത്ത് അതിവേഗം പടരുന്ന ഡെല്‍റ്റാ വകഭേദത്തില്‍ നിന്നു സംരക്ഷണമേകാന്‍ വാക്‌സിനേഷന്‍ അപര്യാപ്തമാണെന്നും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ലോകാരോഗ്യസംഘടന.
‘രണ്ട് ഡോസ് വാക്‌സീന്‍ എടുത്തതു കൊണ്ട് ആളുകള്‍ സുരക്ഷിതര്‍ ആണെന്നു കരുതേണ്ട. തുടര്‍ന്നും തങ്ങളെത്തന്നെ അവര്‍ സംരക്ഷിക്കേണ്ടതുണ്ട്. തുടര്‍ച്ചയായി മാസ്‌ക് ഉപയോഗിക്കണം, വായു സഞ്ചാരമുള്ള സ്ഥലങ്ങളില്‍ കഴിയണം, കൈകള്‍ വൃത്തിയോടെ വയ്ക്കണം, സാമൂഹിക അകലം പാലിക്കണം, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ഇതെല്ലാം എല്ലാവരും തുടര്‍ന്നു പോണം. വാക്‌സീന്‍ എടുത്തയാളാണെങ്കില്‍ പോലും ഇതെല്ലാം പിന്തുടരേണ്ടത് അത്യാവശ്യമാണ ലോകാരോഗ്യ സംഘടനയുടെ ഔഷധ, ആരോഗ്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ മാരിയാഞ്ജല സിമാവോ പറഞ്ഞു.
വ്യാപനശേഷി ഏറ്റവും കൂടിയതാണ് കോവിഡിന്റെ ഡെല്‍റ്റാ വകഭേദം എന്നും വാക്‌സീന്‍ എടുക്കാത്ത ജനങ്ങള്‍ക്കിടയില്‍ അത് വളരെവേഗം വ്യാപിക്കുകയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഘെബ്രീസിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.