ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി എംപി ജയാ ഭച്ചന്. ആരാണ് ഈ ബി.ജെ.പിയെ എല്ലാം അധികാരത്തില്‍ എത്തിച്ചതെന്ന് അറിയില്ലെന്നാണ് ജയാ ബച്ചന്റെ വിമര്‍ശനം. ഇന്ധന വില വര്‍ധനവിന് പിന്നാലെയാണ് പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്രം പെട്രോളിന് വില കൂട്ടുമെന്നും നിങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും എസ്പി നേതാവ് അഖിലേഷ് യാദവ് നേരത്തെ പ്രചാരണത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നെന്നും ജയാ ഭച്ചന് ഓര്‍മപ്പെടുത്തി.
കഴിഞ്ഞദിവസമാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത്. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസല്‍ ലീറ്ററിന് 85 പൈസയുമാണ് കൂട്ടിയത്. 137 ദിവസത്തിന് ശേഷമാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചത്.