ആധുനിക ഫുട്‌ബോളിലെ മികച്ച കളിക്കാരന്‍ ലയണല്‍ മെസ്സിയാണോ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണോയെന്ന ചൂടേറിയ ചര്‍ച്ച സജീവമാണ് ഇന്ന് ഫുട്‌ബോള്‍ ആരാധകരുടേയും പണ്ഡിറ്റ്‌സുകളുടേയും ഇടയില്‍. പല പ്രമുഖതാരങ്ങളും വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ ഒടുവില്‍ തന്റെ മനസ്സു തുറന്നിരിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ.
ചാമ്പ്യന്‍സ്‌ലീഗ് ട്രോഫിയുമായി മലേഷ്യന്‍ പര്യടനം നടത്തുന്നതിനിടയിലാണ് മെസ്സിയാണോ ക്രിസ്റ്റ്യനോയാണോ മികച്ചവനെന്ന ചോദ്യം ലോകകപ്പ് ജേതാവ് റൊണാള്‍ഡീഞ്ഞോക്ക് മുന്നിലെത്തിയത്. തന്നെ സംബന്ധിച്ചിടത്തോളം മെസ്സിയാണ് കേമന്‍ റൊണാള്‍ഡീഞ്ഞോ പറഞ്ഞു. മെസ്സിക്കൊപ്പം ഒരിക്കല്‍ക്കൂടി കളിക്കാന്‍ തനിക്ക് ആഗ്രഹമുണ്ട്. ബാര്‍സലോണ ഞാനും മെസ്സിയും ഒരുമിച്ചു കളിക്കുമ്പോള്‍ അവന്‍ ചെറുപ്പുമായിരുന്നു. അവനൊപ്പം കളിച്ച് എനിക്ക് മതിയായിട്ടില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടപ്പു സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ആരും നേടുമെന്ന ചോദ്യത്തിന് എല്ലാം മികച്ച ടീമുകളാണെന്നും ആര് നേടുമെന്നും പ്രവചിക്കാനാകില്ലയെന്നും മുന്‍ ബാര്‍സലോണ താരം കൂടിയായ റൊണാള്‍ഡീഞ്ഞോ പറഞ്ഞു. തന്റെ കരിയറില്‍ ഒരുപാട് ഡിഫന്റര്‍മാരെ നേരിട്ടുണ്ടെങ്കിലും ഇറ്റലിയുടെ എ.സി മിലാന്‍ താരം പൗളോ മല്‍ദീനിയാണ് എക്കാലത്തെയും മികച്ച പ്രതിരോധ കളിക്കാരനെന്നും മുപ്പതിയൊമ്പതുകാരന്‍ അഭിപ്രായപ്പെട്ടു.
2002 ബ്രസീല്‍ ലോകകപ്പ് ജേതാക്കളായ ടീമില്‍ അംഗമായിരുന്നു റൊണാള്‍ഡീഞ്ഞോ. ബാര്‍സലോണയിലെ മികച്ച പ്രകടത്തിന് ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം രണ്ടുവട്ടം താരത്തെ തേടിയെത്തിയിട്ടുണ്ട്.