X
    Categories: indiaNews

കോവിഡ് മഹാമാരി അവസാനത്തേതല്ല, ‘വരാനിരിക്കുന്നതേയുള്ളൂ’; ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് അവസാനത്തെ മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടന ചെയര്‍മാന്‍ ടെഡ്രോസ് അഥാനം. ഒരു മാഹാമാരി വന്നാല്‍ അതിനെ തടുക്കാനായി കുറേയധികം സമ്പത്ത് ചിലവാക്കുമെങ്കിലും അടുത്ത ഒരു മഹാമാരി വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതില്‍ മനുഷ്യര്‍ വളരെ പിറകിലാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡില്‍ നിന്നും ഒട്ടനവധി പാഠങ്ങള്‍ പഠിക്കാനുണ്ടെന്നും ടെഡ്രോസ് അഥാനം പറഞ്ഞു.അടുത്തൊരു മഹാമാരിയെ ചെറുക്കാന്‍ മനുഷ്യന്‍ ശ്രമിക്കുന്നില്ലെന്നത് അപകടകരമായ കാര്യമാണെന്നും അത് അവര്‍ക്കു തന്നെ മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് ഏറ്റവും ഒടുവിലത്തെ മഹാമാരിയല്ലെന്ന് ചരിത്രം പറഞ്ഞു തരുന്നു. മഹാമാരികള്‍ ജീവിതത്തിന്റ ഒരു ഭാഗം കൂടിയാണ്. കാലാവസ്ഥാവ്യതിയാനത്തെ തടയുന്നതിനും ജൈവസമ്പത്തിനെ സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ മനുഷ്യര്‍ കൂടുതലായി ഇടപെടേണ്ടതുണ്ട്’, ടെഡ്രോസ് അഥാനം പറഞ്ഞു.

 

Test User: