X
    Categories: Newsworld

കോവിഡിന്റെ അന്ത്യം കണ്ടു തുടങ്ങിയെന്ന് ഡബ്ല്യു.എച്ച്.ഒ

ജനീവ: കോവിഡ് മഹാമാരിക്ക് അന്ത്യമായെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). ലോകത്താകമാനം കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ട്രെഡോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

മഹാമാരിയെ ചെറുത്തു തോല്‍പ്പിക്കാനുള്ള അവസ്ഥയിലേക്ക് നാം ഒരിക്കലും എത്തിയിട്ടില്ല. പക്ഷെ, അതിന്റെ അന്ത്യം കണ്ടു തുടങ്ങിയിരിക്കുന്നു. ഇപ്പോഴത്തെ അവസരം മുതലെടുത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കൂടുതല്‍ പുതിയ വകഭേദങ്ങളും കൂടുതല്‍ മരണങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പരിശോധനകള്‍ കുറഞ്ഞതാണ് രോഗികളുടെ എണ്ണം കുറയാനുള്ള കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. ഭൂരിഭാഗം ആളുകളും കോവിഡിനെ അവഗണിച്ചു തുടങ്ങിയിട്ടുമുണ്ട്. ലോകവ്യാപകമായി 65 ലക്ഷം പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് കണക്ക്.

Test User: