വെള്ളറട: വീട്ടിലിരുന്ന് പഠിക്കുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥി മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. പൂഴനാട് എസ്.എസ് മന്ദിരത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ സുനില്‍കുമാറിന്റെയും മജ്ഞുഷയുടെയും മകന്‍ അഭിനവ് (15) ആണ് മരിച്ചത്.
പൂഴനാട് ലോയോള സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. വ്യാഴായ്ച വൈകീട്ടാണ് സംഭവം. വീട്ടിലിരുന്ന് പഠിക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്. തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലും തിരുവന്തപുരം മെഡിക്കവല്‍ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാത്രിയോടെ വനംവുപ്പ് അധികൃതരെത്തി മുറിയിലെ മൂലയില്‍ പതുങ്ങിയിരുന്ന പാമ്പിനെ പിടികൂടി. സഹോദരി: അലോനമ.