X

ഉറങ്ങിക്കിടക്കുന്നതിനിടെ കുടിലിന് തീപിടിച്ചു; യുപിയില്‍ മൂന്ന് കുട്ടികള്‍ വെന്തുമരിച്ചു

ഉത്തര്‍പ്രദേശില്‍ കുടിലിന് തീപിടിച്ച് മൂന്ന് കുട്ടികള്‍ വെന്തുമരിച്ചു. ഫിറോസാബാദിലെ ഖാദിത് ഗ്രാമത്തിലാണ് ദാരുണ സംഭവം. കുട്ടികള്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുടിലിന് തീപിടിച്ചത്.

ദേര ബഞ്ചാര മേഖലയില്‍ ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. കുട്ടികള്‍ അച്ഛനും അമ്മയ്ക്കുമൊപ്പം കുടിലില്‍ ഉറങ്ങുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. പിതാവ് ഷക്കില്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്നാമത്തെ കുട്ടിയെ ഗുരുതര പൊള്ളലോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങി. സാമ്‌ന (7), അനീസ് (4), രണ്ട് വയസുകാരി രേഷ്മ എന്നിവരാണ് മരിച്ചത്.

അനീസും രേഷ്മയും സംഭവസ്ഥലത്തുതന്നെ മരിച്ചു. മക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവിനും ഗുരുതരമായി പൊള്ളലേറ്റു. ഷക്കീല്‍ ആഗ്രയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ മംജാദി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

webdesk13: