X

കപ്പൂരിൽ നബിദിനത്തിന് ബൾബുകൾ അലങ്കരിക്കുന്നതിനിടെ ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കുമരനല്ലൂർ. നബിദിന ആഘോഷത്തിന്റെ ഭാഗമായി അലങ്കാര ബൾബുകൾ കെട്ടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ച . പാലക്കാട് തൃത്താല കപ്പൂർ നരിമടയിൽ കയ്യാലക്കൽ മൊയ്തുണ്ണിയുടെ മകൻ മുർഷിദ് (23) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

മരത്തിനു മുകളിൽ കയറി അലങ്കാര ബൾബ് കെട്ടുന്നതിനിടെ മുകളിലൂടെ പോകുന്ന വൈദ്യുതി കമ്പിയിൽ അലങ്കാര ബൾബിന്റെ വയറ് തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എടപ്പാളിൽ ജ്വല്ലറിയിലാണ് മുർഷിദിന്ജോലി .

Test User: