വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാണോ എന്നത് പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തിന്റെ സാധ്യതയും സാധുതയും പരിശോധിക്കണമെന്നും അതിനു നടപടി ക്രമങ്ങള്‍ ഉണ്ടെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഇപ്പോള്‍ കരുതലും കരുണയുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയെന്ന അമിത് ഷായുടെ പ്രസ്താവനയെകുറിച്ചുള്ള ചോദ്യത്തിന് അത് സബ്മിഷന് മറുപടി പറഞ്ഞതാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ എഴുന്നള്ളിച്ചു അസ്വസ്ഥത ഉണ്ടാക്കരുത് പറഞ്ഞ അദേഹം അമിത ഷായുടെ മറുപടി ഉപയോഗിച്ച് ദുരന്തത്തില്‍പ്പെട്ടവരുടെ മനസിനെ മഥിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.
‘രാജ്യം വയനാടിനെ സഹായിക്കാന്‍ ഉണ്ടാകും, പരമാവധി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചണ് ദുരന്ത മേഖലയില്‍ പരിശോധന നടത്തുന്നത്,പരിശോധനക്ക് കൂടുതല്‍ സേനയെ വേണമെങ്കില്‍ കേരളം ആവശ്യപ്പെടട്ടെ, ദുരന്തത്തില്‍പെട്ടരെ മാനസികമായി ശക്തിപ്പെടുത്തേണ്ടതാണ് പ്രാധാന്യം’- അദ്ദേഹം പറഞ്ഞു.
കാണാതായവരുടെ കണക്ക് കൃത്യമായി കിട്ടേണ്ടതുണ്ടെന്നും ശാസ്ത്രംപോലും തലകുനിച്ചു നില്‍ക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളതെന്നും കളക്ടറുമായി സംസാരിച്ചു വേണ്ടത് ചെയ്യുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.