തിരൂരങ്ങാടിയിലെ വഖഫ് സംരക്ഷണ പൊതുയോഗത്തിൽ പ്രസംഗിച്ചതിന് എസ്.വൈ.എസ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസെടുത്ത പോലീസ് എടപ്പാൾ മേൽപാലം ഉദ്ഘാടനം ഉൾപ്പെടെ സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന മന്ത്രിമാർക്കെതിരെ കേസെടുക്കാത്തത് വിവേചനമെന്ന് വിലയിരുത്തൽ.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സി.പി.എമ്മും ബി.ജെ.പിയും സമ്മേളനങ്ങളും പ്രകടനങ്ങളും നടത്തുമ്പോഴാണ് പോലീസ് അനുമതി വാങ്ങി നടത്തിയ ഒരു പരിപാടിക്കെതിരെ കേസെടുത്തത്. അതേസമയം സർക്കാർ പരിപാടികൾക്ക് ഈ നിയമമൊന്നും ബാധകവുമല്ല. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഫ്‌ളൈറ്റിറങ്ങി വരുന്ന പ്രവാസിയെ ഏഴ് ദിവസം ക്വാറന്റീനിലിരുത്താൻ ഉത്സാഹം കാണിക്കുന്ന അതേ സർക്കാരാണ് ഈ ഇരട്ടനീതി കാണിക്കുന്നത്. സോഷ്യൽ മീഡിയയിൽ സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം വ്യാപകമാണ്. എടപ്പാൾ മേൽപ്പാലം ഉദ്ഘാടനത്തിന്റെ ആൾക്കൂട്ടം ചൂണ്ടിക്കാട്ടിയാണ് ജനം സർക്കാരിനെ വിമർശിക്കുന്നത്.
- 3 years ago
Test User
സർക്കാർ പരിപാടികളിൽ എവിടെ കോവിഡ് പ്രോട്ടോകോൾ? വിമർശനവുമായി സോഷ്യൽ മീഡിയ
Related Post