ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ലേബര്‍ ബ്യൂറോ നടത്തിയ പഠനത്തിലാണ് മോദി സര്‍ക്കാറിനു കീഴില്‍ തൊഴിലില്ലായ്മ വര്‍ധിച്ചതായി കണ്ടെത്തിയത്. മോദി അധികാരമേറ്റ 2014 മെയ് മുതല്‍ 2015 മെയ് വരെയുള്ള കണക്കുകള്‍പ്രകാരമാണ് ഇത് വ്യക്തമാക്കുന്നത്. ലേബര്‍ ബ്യൂറോയുടെ കണക്കുകള്‍പ്രകാരം ഈ കാലയളവില്‍ തൊഴിലില്ലായ്മ ഈ കാലയളവില്‍ 35 ശതമാനമായി ഉയര്‍ന്നുവെന്നാണ് സൂചിപ്പിക്കുന്നത്. 18നും 29നും ഇടയില്‍ പ്രായമുള്ള ബിരുദധാരികളാണ് ഇതില്‍ കൂടുതലും.
മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ കാലത്ത് രാജ്യത്തെ തൊഴിലില്ലായ്മ 28 ശതമാനമായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനിടെ ഏഴു ശതമാനം വര്‍ധിച്ച് ഇത് 35 ആയി ഉയര്‍ന്നത് സര്‍ക്കാറിന്റെ പരാജയമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു തൊഴിലില്ലായ്മ പരിഹരിക്കുമെന്നത്. എന്നാല്‍ തൊഴില്‍ രഹിതരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഇനിയും മോദി സര്‍ക്കാറിനായിട്ടില്ലെന്നതാണ് ലേബര്‍ ബ്യൂറോ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്.