X

മഴ കനത്തപ്പോള്‍ പാറയുടെ അടിയില്‍ കയറി നിന്നു; തിരിച്ചിട്ടപ്പാറയില്‍ യുവാവിന് ഇടിമിന്നലേറ്റ് ദാരുണാന്ത്യം

തിരിച്ചിട്ടപ്പാറയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മിഥുൻ ആണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം.

സുഹൃത്തുക്കൾക്കൊപ്പം തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ. ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോൾ സമീപത്തുള്ള പാറയുടെ അടിയിൽ കയറി നിൽക്കുന്ന സമയത്താണ് മിഥുന് മിന്നലേറ്റത്. സംഭവസ്ഥലത്ത് വച്ച് തന്നെ മിഥുന് മരണം സംഭവിച്ചു.

മിഥുനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൃതദേഹം തിരുവനന്തപുരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.നെടുമങ്ങാട് പട്ടണത്തിൽ നിന്നും 3 കിലോമീറ്റർ മാറി വേങ്കവിളയിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ്‌ തിരിച്ചിട്ടപ്പാറ.

webdesk13: