മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറസ്റ്റുചെയ്തതോടെ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് കോളിളക്കം സൃഷ്ടിച്ച ലൈഫ്മിഷന്‍ പദ്ധതി അഴിമതി വീണ്ടും ചര്‍ച്ചാ വിഷയമാവുകയാണ്. തുടര്‍ച്ചയായ മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റിലായ അദ്ദേഹം സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത്, ലൈഫ്മിഷന്‍ അഴിമതി തുടങ്ങിയ കേസുകളിലായി മൂന്നാം തവണയാണ് ജയിലിലാകുന്നത്. ഇതിനുമുമ്പ് 90 ദിവസം തടവില്‍ കഴിയേണ്ടി വന്ന അദ്ദേഹം യു.എ.ഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മിച്ച പദ്ധതിയില്‍ കോടികളുടെ അഴിമതി ഇടപാട് നടത്തി എന്ന കേസിലാണ് നിലവില്‍ അറസ്റ്റിലായത്.
കേസിലെ മറ്റുപ്രതികളായ സ്വപ്‌ന സുരേഷ്, പി.എസ്. സരിത്ത്, സന്തീപ് നായര്‍, സന്തോഷ് ഈപ്പന്‍ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തിയതിന് ശേഷമാണ് ഇ.ഡി ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. പദ്ധതിയുമായി ബന്ധപ്പെട്ട് ആറുകോടിയുടെ അഴിമതി നടന്നു എന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ ആരോപണമെങ്കില്‍ ലൈഫ് മിഷന്‍ കരാര്‍ ല’ിക്കാന്‍ 4കോടി 48 ലക്ഷം രൂപ കോയ നല്‍കിയെന്നായിരുന്നു നിര്‍മാണ കരാര്‍ ഏറ്റെടുത്ത സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍.
ശിവശങ്കര്‍ വീണ്ടും അറസ്റ്റിലാവുന്നതോടെ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് കോളിളക്കം സൃഷ്ടിക്കപ്പെടുകയും കേന്ദ്രവും കേരളവും തമ്മിലുള്ള ഒത്തുകളിയിലൂടെ താല്‍ക്കാലികമായെങ്കിലും അടഞ്ഞ അധ്യായമായിമാറുകയും ചെയ്ത സ്വര്‍ണക്കടത്ത് കേസ്, വടക്കാഞ്ചേരിയിലെ ലൈഫ് ‘വന പദ്ധതി സമുച്ചയ അഴിമതി തുടങ്ങിയവയെല്ലാം വീണ്ടും പുറത്തുവരികയാണ്.
ഈ കേസുകളുമായെല്ലാം ബന്ധപ്പെട്ട് അടിമുടി ദുരൂഹത നിറഞ്ഞ നീക്കമാണ് സംസ്ഥാന സര്‍ക്കാറിന്റെ ‘ാഗത്തുനിന്നുണ്ടായത്. ആദ്യം സ്വന്തം അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും പിന്നീട് കൈപ്പിടിയിലൊതുങ്ങില്ലെന്നുറപ്പായപ്പോള്‍ കേന്ദ്രം ‘രിക്കുന്ന ബി.ജെ.പി സര്‍ക്കാറുമായി ഒത്തുതീര്‍പ്പിലെത്താനും പിണറായി ‘രണകൂടം ശ്രമം നടത്തുകയുണ്ടായി. ആ ശ്രമത്തിന്റെ വിജയമെന്നോണം കേസ് തേഞ്ഞുമാഞ്ഞുപോകുന്നതാണ് പിന്നീട് കണ്ടത്. എന്നാല്‍ സത്യത്തെ എത്ര മൂടിവെച്ചാലും എല്ലാ മറകളും നീക്കി ഒരുനാള്‍ പുറത്തുവരുമെന്ന യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍ പ്രകടമാകുന്നത്.
സംസ്ഥാനത്തിനു തന്നെ നാണക്കേടുണ്ടാക്കിയ കേസില്‍ തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായതോടെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനിലേക്കും സംശയത്തിന്റെ ചൂണ്ടുവിരല്‍ നീണ്ടതാണ്. എന്നാല്‍ ശിവശങ്കറിനെ തള്ളിപ്പറഞ്ഞും ലൈഫിന്റെ വൈകാരികത ഉപയോഗപ്പെടുത്തിയും പ്രതിരോധം തീര്‍ക്കുകയാണ് അദ്ദേഹം ചെയ്തത്. ‘വന സമുച്ചയത്തിലെ അഴിമതിയാരോപണങ്ങള്‍ പ്രതിപക്ഷം നിയമസ’യില്‍ ഉന്നയിച്ചപ്പോള്‍ ആരോപണങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ പാവപ്പെട്ടവന്റെ കണ്ണീരിനെ മറയാക്കി രക്ഷപ്പെടാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. മാത്രമല്ല കേന്ദ്ര ഏജന്‍സികള്‍ വരുന്നതിനുമുമ്പ് സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള വിജിലന്‍സിനെക്കൊണ്ട് അന്വേഷണം പ്രഖ്യാപിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം പിടിച്ചെടുക്കാനുള്ള ശ്രമവും നടത്തുകയുണ്ടായി. എന്നാല്‍ വിജിലന്‍സ് അന്വേഷണം ശരിയായ ദിശയില്‍ സഞ്ചരിക്കുകയും വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന അവസ്ഥ വരികയും ചെയ്തപ്പോള്‍ അന്വേഷണ സംഘത്തെ പിരിച്ചുവിടുകയും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയുമായിരുന്നു.
പിന്നീട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിനത്തുന്ന ഘട്ടം വന്നപ്പോള്‍ അതിനെതിരെ പരമോന്നത നീതി പീഠത്തില്‍ വരെ ഹരജിയുമായി അദ്ദേഹവും സംഘവും പോയി. അവിടെയും രക്ഷയില്ലാതാവുകയും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്ത് വട്ടമിട്ടുപറക്കുകയും സംസ്ഥാന മുഖ്യമന്ത്രി ഏതു നിമിഷവും അറസ്റ്റിലാവുമെന്ന പ്രതീതി ജനിക്കുകയും ചെയ്‌തെങ്കിലും പിന്നീട് ഒറ്റയടിക്ക് അന്വേഷണ ഏജന്‍സികള്‍ നിശബ്ദരാവുകയും കേസ് തന്നെ ഇല്ലാതാവുന്നതിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുകയും ചെയ്തു.
സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ധാരണയുടെ പുറത്താണ് കേസ് നിര്‍വീര്യമാക്കപ്പെടുന്നതിലേക്കെത്തിയതെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന തരത്തിലായിരുന്നു ആനാളുകളിലെ നീക്കങ്ങള്‍. കോണ്‍ഗ്രസ് മുക്ത ‘ാരതത്തിനുള്ള തങ്ങളുടെ ഒരു കൈ സഹായം ഇരു കൈയും നീട്ടി സ്വീകരിച്ച ബി.ജെ.പി നിയമസ’ാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ അകമഴിഞ്ഞു സഹായിക്കുകയും ചെയ്തു.
രണ്ടാമതും അധികാരത്തിലെത്തിയ പിണറായി കേസ് ഒതുക്കിത്തീര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ശക്തമായ തെളിവുകള്‍ കേസിനെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ അന്വേഷണ ഏജന്‍സികള്‍ മുന്നോട്ടുപോകുന്ന പക്ഷം സം’വത്തില്‍ മുഖ്യമന്ത്രിയുടെ ലൈഫ്‌ചെയര്‍മാനെന്ന നിലക്കുള്ള പങ്കാളിത്തം പുറത്തുവരുമെന്നത് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം ഉറപ്പാണ്. പക്ഷേ മുന്‍ അനു’വത്തിന്റെ പശ്ചാത്തലത്തില്‍ അതെത്രത്തോളം സാധ്യമാകുമെന്നത് ഇനിയുള്ള ദിനങ്ങളില്‍ കാത്തിരുന്നു കാണാം.