മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍ ക്രൈസ്തവ വിശ്വാസികളുടെ വിഷമം കാണാതെ പോയി; സീറോ മലബാര്‍ സഭ

എമ്പുരാന്‍ സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങള്‍ക്കെതിരെന്ന് സീറോ മലബാര്‍ സഭ. മതചിഹ്നങ്ങളെ അവഹേളിക്കുന്നത് നല്ല പ്രവണതയല്ല. ഇത് ബോധപൂര്‍വ്വമാണെങ്കില്‍ അംഗീകരിക്കാനാവില്ലെന്നും ഈ കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമെന്നും സീറോ മലബാര്‍ സഭ അറിയിച്ചു.

മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍ ക്രൈസ്തവ വിശ്വാസികളുടെ വിഷമം എന്തുകൊണ്ട് കാണാതെ പോയി എന്ന് സഭ ചോദിച്ചു. നിലവിലെ സാഹചര്യം ആശങ്കയുളവാക്കുന്നുണ്ടെന്നും സീറോ മലബാര്‍ സഭ അറിയിച്ചു. അണിയറ പ്രവര്‍ത്തകരാണ് ഇതിന് ഉത്തരം നല്‍കേണ്ടത്. വിനോദോപാധിയെ വിവാദോപാധിയാക്കരുതെന്നും സഭ കുറ്റപ്പെടുത്തി.

അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനോട് പ്രതികരണമില്ലെന്ന് സഭ വ്യക്തമാക്കി. സഭാ വിശ്വാസങ്ങളെ ഇകഴ്ത്തിക്കാണിക്കുന്ന സിനിമകള്‍ തുടര്‍ച്ചയായി വരുന്നുണ്ടെന്നും ഇത് സഭയെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും സഭ വ്യക്തമാക്കി.

webdesk18:
whatsapp
line