X

വിലക്കയറ്റം കഴുത്തിന് പിടിക്കുമ്പോള്‍-എഡിറ്റോറിയല്‍

കോവിഡ് മഹാമാരിക്കുശേഷം വലിയതേതിലുള്ള വരുമാനഇടിവാണ് രാജ്യവും കേരളവും നേരിട്ട് കൊണ്ടിരിക്കുന്നത്. കോവിഡ് കാരണം ഒരുവര്‍ഷത്തിനകം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ തളര്‍ച്ച നേരിട്ടുവെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍തന്നെ പറയുന്നു. 21 ശതമാനം കുറവാണ് മൊത്തം ആഭ്യന്തരഉത്പാദനത്തില്‍ രാജ്യം നേരിട്ടത്. ഇത് പ്രതിഫലിക്കുന്നത് വ്യവസായത്തിലും വിപണനത്തിലുമായാണ്. ഇതനുസരിച്ച് ജനങ്ങളിലും വലിയ തോതില്‍ വരുമാനനഷ്ടം നേരിട്ടു. പണപ്പെരുപ്പനിരക്ക് പത്തുശതമാനത്തിലേക്ക് ഉയര്‍്ന്നിരിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് നിത്യോപയോഗസാധനങ്ങളുള്‍പ്പെടെയുള്ളവയുടെ വിലവര്‍ധനവാണ്. കഴിഞ്ഞയാഴ്ച പച്ചക്കറികള്‍ക്ക് റോക്കറ്റ് പോലെ വിലകുതിക്കുന്നതാണ് ദൃശ്യമായതെങ്കില്‍ അത് പിടിച്ചുനിര്‍ത്തുമെന്നുള്ള സംസ്ഥാനസര്‍ക്കാര്‍ ഉറപ്പെല്ലാം വൃഥാവിലാക്കി വീണ്ടും വിലക്കയറ്റം രൂക്ഷതയിലേക്ക് ഉയരുന്നതാണ് കണ്ടത്. തക്കാളിവിലയിലാണ് ആദ്യ്ം ഇതിന്റെ സൂചന കണ്ടതെങ്കില്‍ ഇപ്പോഴത് അതുംകടന്ന് എല്ലാസാധനങ്ങളിലേക്കും എത്തിനില്‍ക്കുന്നു. നില്‍ക്കുകയല്ല, ഓരോ മണിക്കൂറിലും അത് കുതിക്കുകയാണെന്നാണ് വിപണിയിലെ സൂചനകള്‍.

കഴിഞ്ഞദിവസം തിരുവനന്തപുരം ചാലവിപണിയിലെ തക്കാളിയുടെ കിലോക്കുള്ള വില 120 രൂപയായിരുന്നു. മുരിങ്ങക്കായയാണ് സര്‍വറെക്കോര്‍ഡുകളും തകര്‍ത്തത്. കിലോക്ക് 350 രൂപ. കഴിഞ്ഞയാഴ്ച ഇത് 250 മാത്രമായിരുന്നുവെന്ന ്ഓര്‍ക്കുക. സവാള, ചെറുള്ളി, ബീറ്റ് റൂട്ട്, കാരറ്റ് എന്നിവക്കെല്ലാം 50 രൂപയോളമാണ് കിലോക്കുള്ള ചില്ലറവില. തമിഴ്‌നാട്ടിലും കര്‍ണാകടകത്തിലും നിന്നാണ് പച്ചക്കറികള്‍ അധികവും കേരളത്തിലെത്തുന്നത് എന്നതിനാല്‍ വിലക്കയറ്റത്തിന് കാരണം അവിടങ്ങളിലെ മഴക്കെടുതിയെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ ഈ വാദത്തിന്റെ മുനയൊടിക്കുന്നതാണ് പൊളളാച്ചി പോലുള്ള തെക്കേഇന്ത്യയിലെ വലിയ പച്ചക്കറിചന്തകളില്‍ പ്ച്ചക്കറിയുടെയും നിത്യോപയോഗസാധനങ്ങളുടെയും വിലകള്‍ കേരളത്തിന്റെ നാലിലൊന്നേ ഉള്ളൂ എന്ന സത്യം. മാധ്യമങ്ങള്‍ അവിടെചെന്ന് ഇക്കാര്യം റിപ്പോര്‍്ട്ട് ചെയ്തതോടെ സര്‍്ക്കാര്‍ വ്യാപാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന ്പ്രഖ്യാപിച്ചെങ്കിലും അതൊന്നും സംഭവിച്ചില്ല. കേരളത്തിലെ വ്യാപാരികള്‍ പറയുന്നതാകട്ടെ ഇടനിലക്കാരണ് വലിയ ലാഭം കൊയ്ത് കൊള്ള നടത്തുന്നതെന്നാണ്. ശബരിമലസീസണും കടല്‍മല്‍സ്യത്തിന്റെ ലഭ്യതക്കുറവുമാണ് പച്ചക്കറിയുടെ വിലവര്‍ധനക്ക് കാരണമെന്നാണ ്മറ്റൊരുന്യായം.

എന്തായാലും ഇനിയുംസര്‍ക്കാരിനെയും വ്യാപാരികളെയും വിശ്വസിച്ചുകൊണ്ട് ജനങ്ങള്‍ക്ക് ഇനിയും മുന്നോട്ടുപോകാനാകില്ലെന്നതാണ ്സ്ഥിതി. വീട്ടില്‍നിന്ന് പുറപ്പെടുമ്പോഴത്തെ വിലപോലുമല്ല, സഞ്ചിയുമായി കടകളിലെത്തുമ്പോള്‍ സംഭവിക്കുന്നത്. സര്‍ക്കാരും പ്രത്യേകിച്ച് ഭക്ഷ്യസിവില്‍സപ്ലൈസ്‌വകുപ്പും പരിഹാരനടപടികള്‍ തുടങ്ങിയെന്ന ്പറഞ്ഞിട്ട് ദിവസങ്ങളായി. കര്‍ണാകടത്തില്‍നിന്ന് ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് പച്ചക്കറി കേരളത്തിലെത്തിക്കുമെന്നാണ് ഭക്ഷ്യമന്ത്രിയും കൃഷിമന്ത്രിയും ഉറപ്പ് നല്‍കിയതെങ്കില്‍ അതിന്റെ യാതൊരു പ്രതിഫലനവും ഇപ്പോള്‍ കേരളത്തിലെ കമ്പോളങ്ങളില്‍ കാണാനില്ല. അപ്പോള്‍ സര്‍ക്കാര്‍ ജനങ്ങളെ പറഞ്ഞുപറ്റിക്കുകയായിരുന്നോ എ്ന്ന ചോദ്യമാണ് ഉയരുന്നത്. കേരളത്തില്‍ പിണറായിസര്‍ക്കാര്‍ ആദ്യമായി അധികാരത്തിലേറിയ 2016ല്‍ ഇടതുമുന്നണി പ്രഖ്യാപിച്ച പ്രകടനപത്രിക പ്രകാരം സംസ്ഥാനത്ത് അടുത്ത അഞ്ചുവര്‍ഷത്തേക്ക് വിലകള്‍ വര്‍ധിക്കില്ലെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. അതനുസരിച്ച് ജനങ്ങള്‍ ഇടതുമുന്നണിയെ വിജയിപ്പിക്കുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ കഴിയുന്തോറും അതെല്ലാം ബഡായിയാണെന്നാണ ്‌വ്യക്തമായത്. അതുപോലെതന്നെയാണ് പുതിയ കാലാവസ്ഥയിലും സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവാണ് വിലക്കയറ്റത്തിന്റെ ഒരുകാരണമെന്നാണ് മറ്റൊരു ന്യായം. അത് ഏതാണ്ട് ശരിയുമാണ്. പെട്രോളിനുപുറമെ ഡീസലിനും 50 ശതമാനം വരെയാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം കമ്പനികളുമായി ചേര്‍ന്ന ്‌വിലവര്‍ധിപ്പിച്ചത്. ഇതുമൂലം ചരക്കുകടത്ത് വലിയ ചെലവേറിയതായി. തമിഴ്‌നാട്ടില്‍നിന്ന് അയ്യായിരം രൂപക്ക് കേരളത്തിലെത്തിയ പച്ചക്കറിലോഡിന് ഇന്ന് 6000 രൂപയിലധികം ചെലവ് വരുന്നു. ഇതുപോലെയാണ് മറ്റ് വസ്തുക്കളുടെയും അവസ്ഥ. നിത്യോപയോഗസാധനങ്ങളും ധാന്യങ്ങളും 30 ശതമാനം വരെ വിലവര്‍ധിച്ചപ്പോള്‍ നിര്‍മാണസാമഗ്രികളുടെ വിലവര്‍ധനയും ഏതാണ്ട് അത്രതന്നെയായി. ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ കാര്യമോ. ടാക്‌സി, ബസ് യാത്രാനിരക്ക് കൂട്ടണമെന്നആവശ്യം വ്യാപകമായി. 21ന് സ്വകാര്യബസ്സുകാര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ടാക്‌സിക്കാര്‍ ഇതിനോടകം തന്നെ കൂലി കൂട്ടിവാങ്ങിത്തുടങ്ങി. അവരുടെ ദിവസവരുമാനത്തില്‍ ഗണ്യമായകുറവാണ് വന്നിരിക്കുന്നത്. ഇത് വിപണിയിലും പ്രതിഫലിക്കുന്നു. കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയറിപ്പോര്‍ട്ടില്‍ 2021 രണ്ടാംപകുതിയില്‍ ചെറിയതോതില്‍ (8ശതമാനം) ജി.ഡി.പി ഉയര്‍ച്ചയുണ്ടായതാണ് പറയുന്നത്. കൂപ്പുകുത്തിയരാജ്യം പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണര്‍ത്ഥം. എന്നാല്‍ ഒമിക്രോണ്‍പോലെ പുതിയ കോവിഡ് വകഭേദവും അടച്ചിടല്‍ഭീഷണിയും വീണ്ടും ഉയരുന്നത് യാതൊരുനിലക്കും സുഖകരമല്ല. സര്‍ക്കാരുകളുടെ നിതാന്തമായ ഇടപെടലാണ് ഇത് വിളിച്ചോതുന്നത്.

കഴിഞ്ഞയാഴ്ച പച്ചക്കറികള്‍ക്ക് റോക്കറ്റ് പോലെ വിലകുതിക്കുന്നതാണ് ദൃശ്യമായതെങ്കില്‍ അത് പിടിച്ചുനിര്‍ത്തുമെന്നുള്ള സംസ്ഥാനസര്‍ക്കാര്‍ ഉറപ്പെല്ലാം വൃഥാവിലാക്കി വീണ്ടും വിലക്കയറ്റം രൂക്ഷതയിലേക്ക് ഉയരുന്നതാണ് കണ്ടത്.

Test User: