ജമ്മു കാശ്മീരിന് എപ്പോള്‍ സംസ്ഥാന പദവി മടക്കി നല്‍കാനാകുമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. ഇതിനുള്ള നടപടികളും സമയപരിധികളും പുരോഗതിയും വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജമ്മു കാശ്മീരിനെ പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
ഉന്നതല യോഗത്തിന് ശേഷം ആഗസ്റ്റ് 31ന് മറുപടി നല്‍കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ മറുപടി നല്‍കി.
2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 റദ്ദാക്കിയത്. ഇതിനുശേഷമാണ് ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ രൂപീകരിച്ചത്. ഈ നടപടികള്‍ക്കെതിരെ 21 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.