X

ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ പൊലീസ് കാണിക്കാന്‍ തയ്യാറായില്ല, യൂണിഫോം ഇടാത്തവരടക്കം ഉണ്ടായിരുന്നു: ഷാനിമോള്‍ ഉസ്മാന്‍

കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ അര്‍ധരാത്രിയിലുണ്ടായ പൊലീസ് പരിശോധന രാഷ്ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. സിപിഎം അറിഞ്ഞുകൊണ്ടുള്ള പദ്ധതിയാണിതെന്നും സ്ത്രീകള്‍ക്ക് നേരെയുണ്ടായ വലിയ അതിക്രമമാണ് നടന്നതെന്നും ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.

രാത്രി 12 മണിയൊടെ നാല് പൊലീസുകാര്‍ കതക് മുട്ടിയെന്നും എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എന്നാണ് പറഞ്ഞതെന്നും ഷാനിമോള്‍ വ്യക്തമാക്കി.

ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ പൊലീസ് കാണിക്കാന്‍ തയ്യാറായില്ലെന്നും ഷാനിമോള്‍ പറഞ്ഞു. യൂണിഫോം ഇടാത്തവരടക്കം ഉണ്ടായിരുന്നുവെന്നും നിയമപരമായി തെറ്റാണെന്ന് പറഞ്ഞിട്ടും വനിതാ പൊലീസ് പരിശോധന നടത്തിയെന്നും ഷാനിമോള്‍ പറയുന്നു.

എന്നാല്‍ പരിശോധനയില്‍ ഒന്നും ലഭിക്കാത്തതിനാല്‍ രേഖാമൂലം എഴുതിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ പൊലീസ് വിസമ്മതിച്ചതെന്നും ഷാനിമോള്‍ പറഞ്ഞു. മുറിയിലുള്ള വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചുവാരിയിട്ട് പരിശോധന നടത്തിയെന്ന് ഷാനിമോള്‍ പറഞ്ഞു. വളരെ മോശം പെരുമാറ്റമാണ് പൊലീസില്‍ നിന്ന് ഉണ്ടായതെന്നും അവര്‍ വ്യക്തമാക്കി.

മൂന്നര പതിറ്റാണ്ടായി രാഷ്ട്രീയത്തിലുണ്ടെന്നും സ്ത്രീ എന്ന രീതിയില്‍ സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയാണുണ്ടായതെന്നും ഷാനിമോള്‍ പറഞ്ഞു.

 

 

 

 

 

 

 

webdesk17: