ബൈക്ക് ചോദിച്ചിട്ട് നല്‍കാത്തതിന് യുവാവിന് ക്രൂരമര്‍ദ്ദനം. നവംബര്‍ 25ന് തൃശ്ശൂര്‍ ആണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അഞ്ചേരി സ്വദേശി മിഥുനെ അഞ്ചേരി സ്വദേശി വൈശാഖാണ് മര്‍ദ്ദിച്ചത്.
സംഭവമായി ബന്ധപ്പെട്ട് വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തു. മിഥുന് നല്കിയ പരാതിയിലാണ് നടപടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വൈശാഖ്. ബൈക്ക് ചോദിച്ചപ്പോള്‍ കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ ദേഷ്യമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. മര്‍ദ്ദനത്തിനുശേഷം മിഥുന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഹീമോഫീലിയ രോഗി കൂടിയാണ് വൈശാഖ്.