പഴയ ഫോണുകളില്‍ വാട്‌സ് ആപ്പ് ആപ്ലിക്കേഏന്‍ പ്രവര്‍ത്തിക്കില്ലെന്ന് കമ്പനി. ഒക്ടോബര്‍ 24 മുതലാണ് ഐ ഒ എസ് 10,11 ഫോണുകളില്‍പ്രവര്‍ത്തനം മുടങ്ങുന്നത്. ഇതിനോടകം ഉപഭോക്താക്കള്‍ക്ക് കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപ്‌ഡേറ്റ് ചെയ്യുന്ന ഫോണുകളെ ഇത് ബാധിക്കില്ല.
അപ്‌ഡേറ്റ് ചെയ്യാതെ ഉപയോഗിക്കുന്ന പഴയ ഐഫോണ്‍ മോഡല്‍ ഉപഭോക്താക്കള്‍ക്കും ഇത് വെല്ലുവിളിയാകും. ഐഫോണ്‍ അപ്‌ഡേഷന് സെറ്റിങ്ങ്‌സ്- ജനറല്‍- സോഫ്റ്റ് വെയറില്‍ ചെന്ന് അപ്‌ഡേഷന്‍ അറിയിപ്പ് ഉണ്ടോ എന്ന് പരിശോധിച്ച ശേഷം അപ്‌ഡേറ്റ് ചെയ്താല്‍ മതിയാകും. അപ്‌ഡേഷന്‍ അറിയിപ്പില്ലാത്ത ഫോണുകള്‍ക്ക് അതേസമയം വെല്ലുവിളിയാകും.
ആപ്പുകളുടെ സുരക്ഷ, അപ്‌ഡേഷനുകള്‍ എത്തിക്കാനുള്ള സൗകര്യങ്ങള്‍ പരിഗണിച്ചാണ് സാങ്കേതിക മാറ്റം. പഴയ ഫോണ്‍ ഉപഗിക്കുന്നവരുടെ കുറവും കാരണമായിട്ടുണ്ട്.