ലോകത്തെ പ്രധാന മെസേജിങ് ആപ്പായ വാട്ട്‌സാപ്പിന്റെ പ്രവര്‍ത്തനം നിലച്ചു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച ഉച്ച 12.40തോടെയാണ് വാട്ട്‌സാപ്പിന്റെ സേവനം ഉപഭോക്താകള്‍ക്ക് ലാഭ്യമാവാതിരുന്നത്. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി.
ഇന്ത്യ, ഐയര്‍ലാന്റ്, റഷ്യ, മലേഷ്യ, ചെക് റിപബ്ലിക്, ഇസ്രായേല്‍, സ്‌പെയിന്‍, കെനിയ, തുര്‍ക്കി, ഇറ്റലി, ഈജിപ്ത്, സെര്‍ബിയ തുടങ്ങി രാജ്യങ്ങളിലാണ് വാട്ട്‌സാപ്പിന്റെ പ്രവര്‍ത്തനം നിലച്ചത്. കുറച്ചു നേരത്തിനു ശേഷം പ്രശ്‌നം പരിഹരിച്ച് വീണ്ടും വാട്ട്‌സാപ്പ് സേവനം ലഭ്യമാക്കിയെങ്കിലും തടസ്സത്തിനിടയായ സാഹചര്യം വാട്ട്‌സാപ്പ് അധികൃതര്‍ വ്യക്തമാക്കിയില്ല.
ഇന്ത്യയിലെ ഒട്ടുമിക്ക സ്മാര്‍ട്ട് ഫോണില്‍ ഉപഭോക്താകളും മെസേജിങ് സന്ദേശങ്ങള്‍ക്കായി വാട്ട്‌സാപ്പിനെയാണ് മുഖ്യമായും ആശ്രയിച്ചുവരുന്നത്.
വാട്ട്‌സാപ്പിന്റെ സൗകര്യം അപ്രതീക്ഷതമായി നിലച്ചതറിയാഞ്ഞ ഉപഭോക്താക്കള്‍ തങ്ങളുെട ഫോണുകളുടെ പ്രശ്‌നമാണെന്ന് കരുതി ഫോണ്‍ റീസ്റ്റാര്‍ട്ട്, വാട്ടസാപ്പ് റീ ഇന്‍സ്റ്റാള്‍ തുടങ്ങിയവ ചെയ്്ത അനുഭവങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.