സാന്‍ഫ്രാന്‍സിസ്‌കോ: വാട്‌സപ്പില്‍ നമ്മുടെ ഫോട്ടോകള്‍ സ്റ്റിക്കറാക്കാന്‍ കഴിയുന്ന പുതിയ സെറ്റപ്പ് വരുന്നു. ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ക്യാപ്ഷന്‍ ബാറിനു സമീപം കാണുന്ന സ്റ്റിക്കര്‍ ഐക്കണില്‍ അമര്‍ത്തിയാല്‍ ചിത്രം സ്റ്റിക്കറായിട്ട് നമ്മള്‍ അയക്കുന്ന ആളിലേക്കെത്തും.
നിലവില്‍ ഇങ്ങനെ സ്റ്റിക്കര്‍ നിര്‍മിക്കണമെങ്കില്‍ വാട്‌സപ്പിനു പുറമെയുള്ള ഏതെങ്കിലും ആപ്പിന്റെ സൗകര്യം പ്രയോജനപ്പെടുത്തണം. ഇതാണ് വാട്‌സപ്പിലൂടെ തന്നെ ഉടന്‍ ലഭ്യമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
വാട്‌സപ്പിന്റെ പുതിയ ഡെസ്‌ക്ടോപ്പ് ബീറ്റ പ്രോഗ്രാമിലാണ് നിലവില്‍ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളത്. വിന്‍ഡോസ്, മാക് ഒഎസുകളില്‍ ബീറ്റ വേര്‍ഷന്‍ ലഭ്യമാണ്.