X

വാട്‌സ്ആപ്പില്‍ കാത്തിരുന്ന ഫീച്ചറെത്തി

ലോസ് ആഞ്ചല്‍സ്: ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് പുതിയ പരീക്ഷണത്തിന്റെ പാതയിലാണ്. ഗൂഗിളിന്റെ അലോ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ജനപ്രിയ പ്രത്യേകതകളുമായി കളം നിറയാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. പുതുതായി അവതരിപ്പിച്ചിരിക്കുന്നത് വീഡിയോ കോളിങാണ്. നേരത്തെ വോയിസ് കോള്‍ അവതരിപ്പിച്ചിരുന്നു. ഏവരും കാത്തിരിക്കുന്നതും വീഡിയോ കോളിന് വേണ്ടിയാണ്. പരീക്ഷണാര്‍ത്ഥം എന്ന നിലക്കാണ് ഇപ്പോള്‍ വീഡിയോ കോളിങ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വിന്‍ഡോസ് ഫോണിലെ ലഭ്യമാവൂ.


Dont miss: വാട്‌സ് ആപ്പിലെ പുതിയ ഫീച്ചര്‍ നിങ്ങളറിഞ്ഞോ?


ഐഫോണ്‍, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ അല്‍പം കൂടി കാത്തിരിക്കേണ്ടവരും. സ്പാനിഷ് മാധ്യമമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതു പ്രകാരം കോള്‍ ബട്ടണ്‍ പ്രസ് ചെയ്യുമ്പോള്‍ രണ്ട് ഓപ്ഷനുകള്‍ മുന്നില്‍ വരും. ഒന്ന് ഓഡിയോ കോളിങ്, മറ്റൊന്ന് വീഡിയോ കോളിങ്. വീഡിയോ കോളിങ് പ്രകാരം മറുതലക്കലുള്ള ആളുമായി ഇനി കണ്ടു സംസാരിക്കാം. മുന്‍, പിന്‍ ക്യാമറകള്‍ ഉപയോഗിച്ചും സംസാരിക്കാനാവുമെന്നും മിസ്ഡ് കോള്‍, മ്യൂട്ട് കോള്‍ എന്നീ ഓപ്ഷനുകളും വീഡിയോ കോളിങ്ങിലുണ്ടാവുമെന്നും വാര്‍ത്തപുറത്തുവിട്ട വെബ്‌സൈറ്റ് പറയുന്നു.

Web Desk: