X
    Categories: tech

വാട്‌സ് ആപ്പില്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകല്‍; അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സംവിധാനത്തില്‍ പുരോഗതിയുള്ളതായി വാട്‌സ് ആപ്പ്. ഇതെങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് കമ്പനിതന്നെ ഇതാദ്യമായി ചില വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇതെങ്ങനെ പ്രവര്‍ത്തിപ്പിക്കും എന്നതിനെക്കുറിച്ചു മനസിലാക്കുന്നതിനു മുന്‍പ് ഇതുകൊണ്ട് എന്താണ് ലക്ഷ്യമിടുന്നതെന്നു മനസിലാക്കാം. വിവരണത്തില്‍ പറയുന്നതു പോലെ അയച്ച സന്ദേശം ഒരു നിശ്ചിത സമയത്തിനു ശേഷം അപ്രത്യക്ഷമാകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് ഒരു മണിക്കൂറിനു ശേഷമോ, ഒരു ദിവസത്തിനു ശേഷമോ, ഓരാഴ്ചയ്ക്കു ശേഷമോ, ഒരു മാസത്തിനു ശേഷമോ ഒരു അടായളവും ശേഷിപ്പിക്കാതെ അപ്രത്യക്ഷമാകുന്ന രീതിയില്‍ ക്രമീകരിക്കാമെന്നായിരുന്നു കേട്ടത്.

വാട്‌സാപ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങള്‍ പ്രകാരം പുതിയ ഫീച്ചര്‍ ഐഒഎസിലും, ആന്‍ഡ്രോയിഡിലും കായിഒഎസിലുമുള്ള ആപ്പുകളില്‍ ലഭ്യമാക്കും. ഈ ഫിച്ചര്‍ ഉപയോഗിച്ച് അയയ്ക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനു ശേഷമായിരിക്കും അപ്രത്യക്ഷമാകുക എന്നു കമ്പനി പറയുന്നു. ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ക്രമീകരിക്കാനാവില്ല. ഈ ഫിച്ചര്‍ വരുന്നതിനു മുന്‍പ് അയച്ചതോ ലഭിച്ചതോ ആയ സന്ദേശങ്ങള്‍ക്ക് ഇതു ബാധകമായിരിക്കില്ല.

പുതിയ ഫീച്ചറിന്റെ പ്രത്യേകതകള്‍ ഇങ്ങനെയാണ്

1. ഒരാള്‍ ഏഴു ദിവസത്തിനുള്ളില്‍ വാട്‌സാപ് പരിശോധിച്ചില്ലെങ്കില്‍ സന്ദേശം അപ്രത്യക്ഷമാകും. എന്നാല്‍, ഇതിന്റെ പ്രിവ്യൂ നോട്ടിഫിക്കേഷനില്‍ കാണിച്ചു കൊണ്ടിരിക്കും.

2. കിട്ടിയ സന്ദേശം ഉള്‍ക്കൊള്ളിച്ചാണ് മറുപടി നല്‍കുന്നതെങ്കില്‍ അപ്രത്യക്ഷമാകാന്‍ അയച്ച സന്ദേശവും അതില്‍ തുടരും. അപ്രത്യക്ഷമാകണമെന്നില്ല.

3. അപ്രത്യക്ഷമാക്കാന്‍ അയച്ച സന്ദേശം ഫോര്‍വേഡ് ചെയ്യപ്പെട്ടാല്‍ ഫോര്‍വേഡ് ചെയ്യപ്പെട്ട സന്ദേശം നശിക്കില്ല. ഫോര്‍വേഡ് ചെയ്യുമ്പോഴും ഈ ഫീച്ചര്‍ ഉപയോഗിച്ചാണ് ചെയ്യുന്നതെങ്കില്‍, പിന്നെയും ഫോര്‍വേഡു ചെയ്യപ്പെടുന്നില്ലെങ്കില്‍ നശിച്ചേക്കാം.

4. അപ്രത്യക്ഷമാകുന്ന മെസേജ് ലഭിക്കുന്നയാള്‍ അത് അപ്രത്യക്ഷമാകുന്നതിനു മുന്‍പ് ബാക്അപ് ചെയ്തു പോയെങ്കില്‍ അതു നശിക്കില്ല. എന്നാല്‍, ഈ സന്ദേശങ്ങള്‍ റീസ്‌റ്റോര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അവ നശിക്കുകയും ചെയ്യും.

5. അപ്രത്യക്ഷമാകുന്ന സന്ദേശം ഉപയോഗിച്ച് ഫോട്ടോകളോ വിഡിയോകളോ ആണ് അയയ്ക്കുന്നതെങ്കില്‍ ലഭിക്കുന്നയാള്‍ ഓട്ടോ ഡൗണ്‍ലോഡ് എനേബിള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ചാറ്റിലുള്ള വിഡിയോ നശിക്കും എന്നാല്‍ ഫോണില്‍ സേവാകുന്ന വിഡിയോ അല്ലെങ്കില്‍ ഫോട്ടോ നശിക്കില്ല.

Test User: