X
    Categories: indiaNews

അദാര്‍ പൂനവാലയെന്ന വ്യാജേന സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വാട്സ്ആപ് സന്ദേശം; തട്ടിയത് ഒരു കോടി രൂപ

വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്സ്റ്റിറ്റിയൂട്ട് സിഇഒ അദര്‍ പൂനവലയാണെന്ന് തെറ്റിദ്ധരിച്ച് കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ തട്ടി. വാട്‌സാപ്പ് വഴി സന്ദേശം അയച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.

താന്‍ അദര്‍ പൂനെ വാല ആണെന്നും ഒരു കോടി രൂപ അടിയന്തരമായി വേണമെന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്. സെറം ഇന്സ്റ്റിറ്റിയൂട്ട് ഡയറക്ടറായ സതീഷ് ദേശ പാണ്ഡേയ്ക്കാണ് വാട്‌സാപ്പ് വഴി സന്ദേശം ലഭിച്ചത്.ബാങ്ക് അക്കൗണ്ട് വിവരങ്ങളും സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

സന്ദേശം വന്നയുടന്‍ അദര്‍ പൂനവലയാണെന്ന് തെറ്റിദ്ധരിച്ച് ഉടനെ തന്നെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കുകയായിരുന്നു. എന്നാല്‍ സംഭവത്തിലെ കള്ളി പുറത്തായതോടെ കമ്പനി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിക്കുന്നു.

Test User: