പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയുന്ന സ്‌ക്രീന്‍ ലോക്ക് സംവിധാനം ഒരുക്കുന്നതാണ് പുതിയ പദ്ധതി. ഇതിലൂടെ വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന മൊബൈലില്‍ അനാവശ്യമായി പ്രവേശിക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പാസ്‌വേര്‍ഡ് ഉപയോഗിച്ച് സ്‌ക്രീന്‍ലോക്ക് തുറന്ന് ആപ്പിലേക്ക് കടക്കുന്ന രീതിയിലായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം. ഇത് ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാമെന്നും സ്വന്തം കമ്പ്യൂട്ടര്‍ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുമ്പോഴാണ് ഇത്തരം സുരക്ഷാ ക്രമീകരണം കുടുതലായി ഉപയോഗപ്പെടുന്നതെന്നും കമ്പനി അറിയിക്കുന്നു. പുതിയ അപ്‌ഡേഷന്‍ എന്ന് അവതരിപ്പിക്കുമെന്നതില്‍ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.