വാട്‌സാപ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് പൊലീസിനു നിയമോപദേശം

മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് പൊലീസിനു നിയമോപദേശം. ഐഎഎസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തില്‍ വേര്‍ത്തിരിച്ചുണ്ടാക്കിയ വാട്‌സാപ് ഗ്രൂപ്പ് ഭിന്നിപ്പുണ്ടാക്കാനും മതസ്പര്‍ധ വളര്‍ത്താനും കാരണമാകുമെന്ന് ജില്ലാ ഗവ.പ്ലീഡര്‍ നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടി.

കെ. ഗോപാലകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാട് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ നിയമോപദേശം തേടിയത്.

എന്നാല്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്തവര്‍ ഗ്രൂപ്പുണ്ടാക്കിയതാണെന്ന ഗോപാലകൃഷ്ണന്റെ വാദം വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് പരിശോധനയിലും ഇതു സ്ഥിരീകരിച്ചു.

 

 

webdesk17:
whatsapp
line