X

സൈനികരുടെ പരാതി രഹസ്യമാക്കാന്‍ മോദി സര്‍ക്കാറിന്റെ പുതിയ നീക്കം; പരാതികള്‍ ഇനി വാട്‌സ്ആപ്പിലൂടെ

ന്യൂഡല്‍ഹി: രാജ്യാതിര്‍ത്തി കാക്കുന്ന സൈനികരുടെ പരാതികള്‍ക്ക് രഹസ്യ സ്വഭാവം വരുത്തുന്നതിന് പുതിയ സംവിധാനവുമായി മോദി സര്‍ക്കാര്‍. പരാതികള്‍ നല്‍കുന്നതിന് കരസേനക്കു പുതിയ വാട്‌സ്ആപ്പ് സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. പരാതികള്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ നേരിട്ട് അറിയിക്കുന്നതിനാണ് പ്രത്യേക സംവിധാനത്തിന് തുടക്കംകുറിച്ചത്. സമൂഹമാധ്യമങ്ങള്‍ വഴി അതിര്‍ത്തിയിലെ അടിസ്ഥാനസൗകര്യമില്ലായ്മയെക്കുറിച്ച് സൈനികര്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് പുതിയ നടപടി. തേജ് ബഹദൂര്‍ ഉള്‍പ്പെടെ ഏതാനും സൈനികരും കേന്ദ്ര പൊലീസ് സേനകളിലെ ജവാന്മാരുമാണ് സര്‍ക്കാറിനെതിരെ രംഗത്തുവന്നത്. ഇതോടെയാണ് പുതിയ സംവിധാനത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചത്. സൈനികരുടെ പരാതികള്‍ പരിഹരിക്കുന്നതിന് കരസേനയില്‍ നിലവില്‍ പ്രത്യേക സംവിധാനമുണ്ട്. എന്നാല്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടും നീതി ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ കരസേനാ മേധാവിയെ നേരിട്ട് വാട്‌സ്ആപ്പിലൂടെ കാര്യങ്ങള്‍ അറിയിക്കാമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.

chandrika: