ഉപയോക്താക്കള്‍ക്കായി ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ വാട്സ്ആപ്പ് എപ്പോഴും മുന്നിലാണ്. ഉപയോക്താക്കള്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്ന ചാറ്റ് ലിസ്റ്റില്‍ മാറ്റം വരുത്തിയാണ് ഇപ്പോള്‍ വാട്‌സ്ആപ്പ് രംഗത്തെത്തുന്നത്. നീണ്ട ചാറ്റ് ലിസ്റ്റുകളില്‍ നിന്നും ഇഷ്ടപ്പെട്ട ചാറ്റുകള്‍ മാറ്റിവെക്കാനുള്ള ഫേവറൈറ്റ് ഫീച്ചറാണ് പുതിയ സൗകര്യം. ഇത്‌നായി ചാറ്റ് ടാബില്‍ മുകളിലായി ഇഷ്ട് ചാറ്ററെ പിന്‍ ചെയ്യാനുള്ള സംവിധാനമാണ് വാര്‍ട്‌സപ്പ് വരുത്തുന്നത്. സ്ഥിരമായി ചാറ്റ് ചെയ്യുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ പിന്‍ ചെയ്യാനുള്ള ഓപ്ഷന്‍ വാട്സ്ആപ്പ് ബീറ്റാ പതിപ്പില്‍ അവതരിപ്പിച്ചു തുടങ്ങി. ആന്‍ഡ്രോയ്ഡ് ബീറ്റ 2.17.162, 2.17.163 പതിപ്പുകളിലാണ് ഈ അപ്ഡേഷന്‍ എത്തിയിരിക്കുന്നത്.
ചാറ്റ് ലിസ്റ്റിലെ കോണ്‍ടാക്റ്റുകളില്‍ പിന്‍ ചെയ്യാനുദ്ദേശിക്കുന്ന ഇഷ്ടപ്പെടുന്നവരെ ലോങ് പ്രസ് ചെയ്താല്‍ ഡിലീറ്റ്, മ്യൂട്ട്, ആര്‍ക്കൈവ് എന്നിവയ്ക്കൊപ്പം ‘പിന്‍’ ഓപ്ഷനും കാണാനാകും. ഇതോടെ വാട്സ്ആപ്പ് തുറക്കുമ്പോള്‍ പിന്‍ ചെയ്ത ചാറ്റുകളാകും ആദ്യം കാണുക. പരമാവധി മൂന്ന് ചാറ്റുകളാണ് ഇങ്ങനെ പിന്‍ ചെയ്യാനാവുക. മറ്റു ചാറ്റുകളില്‍ പുതിയ സന്ദേശങ്ങള്‍ എത്തികൊണ്ടിരുന്നാലും പിന്‍ ചാറ്റുകള്‍ മുകളില്‍ തന്നെ നിലനില്‍ക്കുകയും ചെയ്യുന്നതാണ് സൗകര്യം.