X

പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ് ആരുമറിയാതെ പുറത്തു ചാടാം; സ്റ്റാറ്റസ് കാണില്ല

ന്യൂഡല്‍ഹി: പുതിയ മൂന്ന് ഫീച്ചറുകള്‍ കൂടി പ്രഖ്യാപിച്ച് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ് ആപ്. ഉപയോക്താക്കളുടെ വ്യക്തിഗത സുരക്ഷക്കും സ്വകാര്യതക്കും ഊന്നല്‍ നല്‍കിയുള്ള ഫീച്ചറുകളാണ് അവതരിപ്പിക്കുക. മെറ്റ സി.ഇ.ഒ സക്കര്‍ബര്‍ഗാണ് ഇത് പുറത്തുവിട്ടത്.

ഗ്രൂപ്പുകളില്‍ നിന്ന് ആരുമറിയാതെ പുറത്തു കടക്കുക, ഓണ്‍ലൈനിലാണെന്ന സ്റ്റാറ്റസ് മറച്ചുവെക്കുക, ചില മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നത് തടയുക തുടങ്ങിയ പുതിയ അപ്‌ഡേറ്റുകളാണ് വന്നിരിക്കുന്നത്. ഈ ഫീച്ചറുകള്‍ എല്ലാം തന്നെ ഉടന്‍ ലഭ്യമാകും. പുതിയ അപ്‌ഡേറ്റ്‌സ് പ്രകാരം ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഇന്‍ഡിക്കേറ്റര്‍ ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തിരഞ്ഞെടുക്കാം.സ്വകാര്യത ആഗ്രഹിക്കുന്നവര്‍ക്ക് ഈ സേവനം ഗുണം ചെയ്യും. ഉപയോക്താക്കള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് കാണേണ്ടവരെ all users, conta cts only, nobody എന്നിങ്ങനെ തിരഞ്ഞെടുക്കാം. കൂടാതെ വ്യു വണ്‍സ് ആയിട്ട് അയക്കുന്ന മെസേജുകള്‍ അയച്ച ആള്‍ ബ്ലോക്ക് ചെയ്യുകയാണെങ്കില്‍ ഇനി മുതല്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കാന്‍ സാധിക്കില്ല.

വ്യൂ വണ്‍സ് എന്ന ഫീച്ചറിന്റെ പ്രധാന്യമായിരുന്നു അത്. സ്‌ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിക്കാമായിരുന്നു. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളില്‍ ഒന്നാണ് ഗ്രൂപ്പുകളില്‍ നിന്ന് എക്‌സിറ്റ് ആവുന്നതുമായി ബന്ധപ്പെട്ടുള്ളത്. നമ്മള്‍ അംഗങ്ങളായിട്ടുള്ള ഗ്രൂപ്പില്‍ തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ മറ്റ് അംഗങ്ങള്‍ അറിയാതെ പുറത്തിറങ്ങാന്‍ സാധിക്കും.

Test User: