X
    Categories: Newstech

ഇന്ത്യയില്‍ 23 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ച് വാട്‌സ്ആപ്പ്

ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ഒക്ടോബര്‍ മാസം ഇന്ത്യയില്‍ 23 ലക്ഷം അക്കൗണ്ടുകള്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചു. 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ് റൂള്‍ 4(1)(ഡി) അനുസരിച്ചാണ് നടപടി. വാട്ട്‌സ്ആപ്പിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രതിമാസ റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കിയത്.

ഉപയോക്താക്കളുടെ പരാതിയെ തുടര്‍ന്ന് 2022 ഒക്ടോബര്‍ 1 മുതല്‍ ഒക്ടോബര്‍ 31 വരെ 2,324,000 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നിരോധനം. ഉപയോക്താക്കളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ നിരോധിച്ചതെന്ന് വാട്ട്‌സ്ആപ്പ് വിശദീകരിച്ചു.

Test User: