X
    Categories: CultureMoreNewsViews

വാട്‌സ്ആപ്പ് ഇന്ത്യക്കായി പ്രശ്‌നപരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചു

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് ഇന്ത്യക്കായി പ്രത്യേക പ്രശ്‌നപരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചു. വ്യാജവാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന സര്‍ക്കാറിന്റെ നിരന്തര ആവശ്യം പരിഗണിച്ചാണ് വാട്‌സ്ആപ്പിന്റെ പുതിയ നിയമനം.

ഇന്ത്യക്കായി ഗ്രീവന്‍സ് ഓഫീസറെ നിയമിച്ചതായി വാട്‌സ്ആപ്പ് വെബ്‌സൈറ്റില്‍ അറിയിച്ചു. കോമള്‍ ലാഹിരിയാണ് ഗ്രീവന്‍സ് ഓഫീസര്‍. ഇവരുമായി മൊബൈല്‍ ആപ്ലിക്കേഷന്‍, ഇമെയില്‍ എന്നിവയിലൂടെ സമ്പര്‍ക്കം പുലര്‍ത്താനാവുമെന്ന് വെബ്‌സൈറ്റില്‍ പറയുന്നു. യു.എസിന് പുറത്താണ് ഇവരുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.

വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്റ്റ് അവസാനമാണ് വാട്‌സ്ആപ്പ് പ്രശ്‌നപരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചത്. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ വാട്‌സ്ആപ്പ് ഔദ്യോഗിക വക്താവ് തയ്യാറായില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: