X
    Categories: MoreViews

വാട്‌സ്ആപ്പ് വീഡിയോ കോള്‍; ലഭ്യമാക്കാന്‍ ഈ സ്‌റ്റെപ്പുകള്‍ മാത്രം

ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്ട്‌സ് ആപ്പില്‍ ഇനി വീഡിയോ കോളിങ്ങും സാധ്യമാകും. ഗൂഗിള്‍ ഡുവോ, ഗൂഗിള്‍ ആലോ, സ്‌നാപ് ചാറ്റ് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ വാട്ട്‌സ് ആപ്പിന് ഭീഷണിയായി രംഗത്തെത്തിയതിന് പിന്നാലെയാണ് വീഡിയോ കോളിങ്ങുമായി വാട്‌സ്ആപ്പ് എത്തുന്നത്.

ഫീച്ചര്‍ ലഭ്യമാകുന്നതിനായി നിലവില്‍ ഉപഭോക്താവ് വാട്ട്‌സ് ആപ്പ് 2.16.316 വേര്‍ഷനോ അതിനു മുകളിലിളോ അപ്‌ഡേറ്റ് ആയിരിക്കണം.

കൂടാതെ വീഡിയോ കോളിങ്ങ് ഫീച്ചര്‍ ലഭ്യമാവാനായി വാട്ട്‌സ് ആപ്പ് കമ്പനിയുടെ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് ബീറ്റാ ടെസ്റ്റിങ്ങ് പ്രോഗ്രാമില്‍ സൈന്‍ അപ്പ് ചെയ്യുകയും വേണം.

ഇതിനായി വാട്ട്‌സ് ആപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ, പ്ലേ സ്റ്റോറോ ഉപയോഗിച്ച് ബീറ്റാ പ്രോഗ്രാമിലേക്കും ട്രെയല്‍ ആപ്പ് സാധ്യതകളിലേക്കും ഉപഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പുതിയ വീഡിയോ കോളിങ്ങ് ഫീച്ചര്‍ വാട്ട്‌സ് ആപ്പിന്റെ കോള്‍ ടാബ് മുഖേനയാണ് ലഭ്യമാവുക. സെര്‍ച്ച് ഐക്കണിനൊപ്പമുള്ള ഡയലര്‍ ഐക്കണ്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് വീഡിയോ കോളിങ്ങ് അല്ലെങ്കില്‍ വോയ്‌സ് കോളിങ്ങ് ചെയ്യാനുള്ള ഓപ്ഷന്‍ സ്‌ക്രീനില്‍ ലഭിക്കും.

അതേസമയം അപ്‌ഡേറ്റ് ചെയ്യാത്ത വാട്‌സ്ആപ്പ് ഉപഭോക്താക്കളുമായി വീഡിയോ കോളിങ്ങ് ഫീച്ചര്‍ സാധ്യമാകില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ‘couldn’t place call’ എന്ന നോട്ടിഫിക്കേഷന്‍ മാത്രമാണ് ലഭിക്കുക.

കൂടാതെ, വീഡിയോ കോളിങ്ങ് സാധ്യമാകണമെങ്കില്‍ ഇരു തലങ്ങളിലുമുള്ള വാട്ട്‌സ് ആപ്പ് ഉപഭോക്താക്കളും ബീറ്റാ പ്രോഗ്രാമില്‍ പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്തിരിക്കണം.

 

chandrika: