ലോകം കാത്തിരുന്ന ആ വാട്ട്‌സാപ്പ് ഫീച്ചര്‍ യാഥാര്‍ത്ഥ്യമാവുന്നു. റീകോള്‍ ഫീച്ചര്‍ അഥവാ ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചറാണ് യാഥാര്‍ത്ഥ്യമാവുന്നത്. ആന്‍ഡ്രോയിഡ്, ഐ.ഓ.എസ് വിന്‍ഡോസ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ എത്തിയിരിക്കുന്നതെന്നാണ് ഫീച്ചറുകള്‍ പരീക്ഷിക്കുന്ന വാബ് ബീറ്റ് ഇന്‍ഫോം എന്ന സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം ഇതു സംബന്ധിച്ച് വാട്ട്‌സാപ്പല്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. സംഗതി യാഥാര്‍ത്ഥ്യമായാല്‍ അബദ്ധത്തില്‍ അയച്ചതോ ഗ്രൂപ്പുകള്‍ മാറി അയച്ചതോ ആയ സന്ദേശങ്ങള്‍ അയച്ചയാള്‍ക്കു തിരിച്ചെടുക്കാനാകും. ഒരു നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചെടുക്കണമെന്നു മാത്രം. ഒരു സന്ദേശം അയച്ച് അഞ്ചു മിനുറ്റുനുള്ളില്‍ തിരിച്ചെടുക്കണം. എല്ലാ തരം സന്ദേശങ്ങളിലും റീകോള്‍ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.