ന്യൂഡല്‍ഹി : പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ റദ്ദാകുമെന്ന നിലപാടു പിന്‍വലിച്ചതായി കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കളെ സ്വകാര്യതാനയം അംഗീകരിക്കാനുള്ള പുതിയ തന്ത്രങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് കമ്പനി.
സ്വകാര്യതാനയം അംഗീകരിക്കാത്ത ഉപഭോക്താക്കള്‍ക്ക് ചില സേവങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല എന്നാണ് കമ്പനിയുടെ പുതിയ അറിയിപ്പ്. വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യാനും ചാറ്റ് ലിസ്റ്റ് കാണാനും സ്വകാര്യത നയം അംഗീകരിക്കാത്ത ഉപഭോക്താക്കള്‍ക്ക് തടസം നേരിടും. മെയ് 15നു മുമ്പ് പുതിയ നയം ഉപഭോക്താക്കള്‍ അംഗീകരിക്കണം. സ്വകാര്യത നയം അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്