എല്ലാ മല്‍സരങ്ങളിലും ആദ്യ ഇലവനില്‍ 90 മിനുട്ടും കളിക്കാന്‍ ആഗ്രഹമുള്ള താരമാണ് മെസി. ഈയിടെ ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ ദേശീയ ടീമായ അര്‍ജന്റീന കളിക്കുമ്പോള്‍ കാഴ്ച്ചക്കാരന്റെ റോളിലായിരുന്നു അദ്ദേഹം. പരുക്കും ക്ഷീണവും കാരണമാണ് ആ മല്‍സരങ്ങളില്‍ നിന്നും വിട്ടത്. പക്ഷേ ഇന്നലെ ലാലീഗയില്‍ ബാര്‍സിലോണ സെവിയെയുമായി കളിക്കുമ്പോള്‍ കോച്ച് ഏര്‍ണസ്‌റ്റോ വെല്‍വാര്‍ഡേ അദ്ദേഹത്തെ ബെഞ്ചിലാക്കി. സീസണില്‍ രണ്ടാം മല്‍സരത്തില്‍ മെസി ബെഞ്ചുകാരനായി.
മല്‍സരത്തില്‍ സെവിയെ രണ്ട് ഗോള്‍ ലീഡ് നേടിയ വിജയമുറപ്പാക്കിയ ഘട്ടത്തില്‍ ടീമിനെ രക്ഷിക്കാന്‍ മെസിയല്ലാതെ മറ്റൊരാള്‍ ഇല്ലെന്ന സത്യം കോച്ച് തിരിച്ചറിഞ്ഞു. രണ്ടാം പകുതിയില്‍ അദ്ദേഹമിറങ്ങുന്ന കാഴ്ച്ചയാണിത്. സബ്സ്റ്റിറ്റിയൂട്ട് ബെഞ്ച് പരിചയമില്ലാത്ത സൂപ്പര്‍ താരം പ്രതീക്ഷിച്ചത് പോലെ ടീമിന്റെ രക്ഷകനായി മാറുകയും ചെയ്തു. എണ്ണം പറഞ്ഞ സമനില ഗോള്‍-അതും ലോംഗ് വിസിലിന് സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ. മെസി നേടിയ അസംഖ്യം ഗോളുകള്‍ ഫുട്‌ബോള്‍ ലോകം കണ്ടിട്ടുണ്ടാവും. പക്ഷേ റിസര്‍വ് ബെഞ്ചില്‍ നിന്നും അദ്ദേഹം മൈതാത്തേക്കിറങ്ങുന്ന ഈ ദൃശ്യം അപൂര്‍വ്വ കാഴ്ച്ചയാണ്.
