X

‘പശു കുത്തിയാല്‍ എന്തു ചെയ്യും?’: പരിഹാസമെറിഞ്ഞ് മമത

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പിന്‍വലിച്ച ‘കൗ ഹഗ് ഡേ’ ആഹ്വാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പിയെയും പരിഹസിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.പശു കുത്തിയാല്‍ എന്തു ചെയ്യും? ബി.ജെ.പി നഷ്ടപരിഹാരം നല്‍കുമോ എന്ന് മമത ചോദിച്ചു.

നിയമസഭാ സമ്മേളനത്തിലാണ് മമതയുടെ പരിഹാസം. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ബംഗാളിലെ ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങളെ അവര്‍ വിമര്‍ശിച്ചു. രാജ്യത്തെ മറ്റേതു സംസ്ഥാനത്തെക്കാളും മികച്ച ക്രമസമാധാനനിലയാണ് ബംഗാളിലുള്ളതെന്ന് മമത വ്യക്തമാക്കി.പ്രസംഗത്തില്‍ അതിര്‍ത്തി രക്ഷാസേനയ്ക്ക്(ബി.എസ്.എഫ്) എതിരെ കടുത്ത ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ബംഗാളിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ ബി.എസ്.എഫ് ‘ഭീകരത’ അഴിച്ചുവിട്ടിരിക്കുകയാണെന്ന് മമത ആരോപിച്ചു. അതിര്‍ത്തിയി മേഖലയില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടു. ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വസ്തുതാന്വേഷണ സംഘത്തെ അയക്കില്ലെന്നും മമത കുറ്റപ്പെടുത്തി.

webdesk13: