X
    Categories: indiaNews

ഉമര്‍ ഖാലിദിന്റെ ഉമ്മ പറയുന്നു; അറസ്റ്റു ചെയ്ത് ഭയപ്പെടുത്താമെന്ന് ധരിച്ചെങ്കില്‍ നിങ്ങള്‍ക്കു തെറ്റി

ന്യൂഡല്‍ഹി: ഉമര്‍ ഖാലിദിന്റെ അറസ്റ്റ് പൗരത്വഭേദഗതി നിയമ പ്രതിഷേധക്കാരുടെ മനോവീര്യം വര്‍ധിപ്പിക്കുകയേ ഉള്ളൂവെന്ന് ഉമ്മ സബീഹ ഖാനൂം. മകന്റെ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു എന്നും അതില്‍ ഭയപ്പെടുന്നില്ലെന്നും ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് ഡല്‍ഹി കലാപത്തില്‍ പ്രതി ചേര്‍ത്ത് ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയായ ഉമറിനെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തത്.

‘ശനിയാഴ്ചയാണ് ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്ലിന്റെ സമന്‍സ് കിട്ടിയത്. അന്നു രാത്രി തന്നെ യുഎസിലും യുകെയിലുമുള്ള സഹോദരിമാരെ വിളിച്ചു. യുഎസില്‍ അത് അര്‍ധരാത്രിയായിരിക്കും. എന്നാല്‍ ഉമര്‍ വിൡക്കുമ്പോള്‍ അവള്‍ ഫോണ്‍ എടുക്കും എന്നറിയാമായിരുന്നു. അറസ്റ്റുണ്ടാകുമെന്ന് എനിക്ക് തോന്നിയിരുന്നു. ഞാന്‍ ഉമറിനോട് പറഞ്ഞു. ഡര്‍നാ നഹീ (ഭയക്കരുത്), അവര്‍ തിരിച്ചു പറഞ്ഞു, അമ്മി ആപ് ഗഭ്‌റായേന്‍ഗി നഹീ (ഉമ്മാ, നിങ്ങള്‍ പേടിക്കരുത്’ – 53 കാരിയായ സബീഹ പറഞ്ഞു.

ശനിയാഴ്ച സമന്‍സ് കിട്ടി അടുത്ത ദിവസം തന്നെ ഹാജരാകാന്‍ പറയുകയായിരുന്നു. എന്താണ് ഇത്ര അടിയന്തരമായത് എന്ന് ചിന്തിച്ചു. എന്തോ പ്രശ്‌നമുണ്ടെന്ന് അപ്പോള്‍ തന്നെ തോന്നിയിരുന്നു. അവര്‍ ഒരു ആഖ്യാനം ഉണ്ടാക്കുകയാണ് വേണ്ടത്. എന്നാല്‍ ഈ അറസ്റ്റുകള്‍ പൗരത്വ വിരുദ്ധ പ്രക്ഷോഭകരുടെ ആത്മവീര്യം കെടുത്താന്‍ പ്രാപ്തമല്ല. അവര്‍ ജയിക്കുമെന്നാണ് കരുതുന്നത് എങ്കില്‍ അവര്‍ക്ക് തെറ്റി- അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഉമറിന് പോപുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ അവര്‍ തള്ളി. ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് അവനുമായി ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. സ്വയം നിരീശ്വരവാദിയാണ് എന്നാണ് അവന്‍ പറയുക. എന്നാലും ഞങ്ങള്‍ അവന് പിന്നില്‍ ഉറച്ചു തന്നെയുണ്ട്. പീഡിപ്പിക്കപ്പെട്ടവരെ സഹായിക്കണം എന്നതു മാത്രമാണ് അവന്റെ ആവശ്യം’ – അവര്‍ പറഞ്ഞു.

തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഈ അറസ്റ്റ് ഭയപ്പെടുത്തുന്നില്ലെന്നും ഉമറിന്റെ 17കാരിയായ സഹോദരി സാറ ഫാത്തിമയും പറയുന്നു. അറസ്റ്റില്‍ ഞെട്ടിയില്ല. ഉമറിന്റെ മതപരമായ അസ്തിത്വമാണ് അവര്‍ക്ക് പ്രശ്‌നം. അല്ലെങ്കില്‍ എന്തു കൊണ്ടാണ് എഫ്‌ഐറില്‍ കപില്‍ മിശ്രയുടെ പേരില്ലാത്തത്? – സാറ ചോദിച്ചു.

Test User: