ശ്രീനഗര്‍: ജമ്മുകശ്മീര്‍ ഭരണപ്രതിസന്ധി വിഷയത്തില്‍ നിലപാടുമായി മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. കശ്മീരിലെ പി.ഡിപി സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെയാണ് ഭരണപ്രതിസന്ധിയില്‍ ആരേയും പിന്തുണയ്ക്കില്ലെന്ന നിലപാടുമായി നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ലീഡര്‍ ഒമര്‍ അബ്ദുല്ല രംഗത്തെത്തിയത്. പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അങ്ങനെ അത് സംഭവിച്ചു ……..’ എന്ന നിഗൂഢമായ പരാമര്‍ശമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്
ജമ്മുകശ്മീരില്‍ പി.ഡി.പിയുമായി സഖ്യം ചേരുന്ന കാര്യം കോണ്‍ഗ്രസിന്റെ ആലോചനയില്‍ ഇല്ലെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് അറിയിച്ചിരുന്നു. പിഡിപിയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ച ബിജെപി തീരുമാനം ആനമണ്ടത്തരമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനിടെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചു.