അഞ്ചുതവണ ഘരക്പൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നും ജയിച്ചു വന്ന യോഗി ആദിത്യനാഥിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകാനുള്ള യോഗ്യത എന്തായിരുന്നു.
യു. പി മുഖ്യമന്ത്രിയെ നിര്‍ണ്ണയിക്കുന്നതില്‍ പാര്‍ട്ടിയില്‍ അവസാന നിമിഷം വരെയും പ്രതിസന്ധി നിലനിന്നിരുന്നു. ആര്‍.എസ്.എസിന്റെ തലപ്പത്തു നിന്നുള്ള കടുത്ത സമ്മര്‍ദ്ദമായിരുന്നു വലിയ ഭൂരിപക്ഷത്തോടെ അധികരത്തിലെത്തിയിട്ടും മുഖ്യനെ നിശ്ചയിക്കാനാകാതെ ബി.ജെ.പി യെ കുഴക്കിയത്. എന്നാല്‍ അവസാന നിമിഷത്തില്‍ യോഗി ആദിത്യനാഥിനെ തീരുമാനിക്കാനുണ്ടായ കാരണം അയാളുടെ യോഗ്യതക്കു മുമ്പില്‍ പരിഗണക്കപ്പെട്ടിരുന്ന മറ്റു പേരുകള്‍ ദുര്‍ബലമായതല്ല. മറിച്ച് ഒരു മുസ്ലിം നാമധാരിയെ പോലും നിര്‍ദ്ദേശിക്കാതെ വര്‍ഗ്ഗീയ വിഷമിറക്കിയ ബി.ജെ.പി 2019 ലെ കേന്ദ്ര ഭരണത്തുടര്‍ച്ചക്കുള്ള വിഷക്കാര്‍ഡുകള്‍ ഇപ്പഴേ പുറത്തിറക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായിരുന്നു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ആദിത്യനാഥ്. കലാപ പ്രേരണ, കൊലകുറ്റം, മരണായുധങ്ങള്‍ കൈവശം വെക്കല്‍, തുടങ്ങിയ കേസുകളുടെ ക്രിമിനല്‍ പാശ്ചാത്തലമുണ്ട് ഇയാള്‍ക്ക്. 2005 ല്‍ ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ഒരു ശുദ്ധീകരണം പദ്ധതി നടന്നിരുന്നു. ക്രിസ്തു മതക്കാരെ ഹൈന്ദവരാക്കുന്ന മത പരിവര്‍ത്തനമായിരുന്നു ഈ സംരഭത്തിന്റെ ലക്ഷ്യം. 2015 ല്‍ യോഗയെ എതിര്‍ക്കുന്നലര്‍ക്ക് ഇന്ത്യ വിടാമെന്ന പ്രസാതവനയിലൂടെയും ആദിത്യനാഥ് ക്രുപ്രസിദ്ധി നേടി. ബോളിവുഡ് നടന്‍ ഷാറുഖ് ഖാനെ ഒരിക്കല്‍ പാക്കിസ്ഥാനി തീവ്രവാദി ഹാഫിസ് സഈദിനോട് ഉപമിച്ചുകൊണ്ട് പാക്കിസ്ഥാനിലേക്ക് പോവാന്‍ ആവശ്യപ്പെട്ടതും വിവാദങ്ങള്‍ സൃഷ്ടിച്ചു.