കെ.പി. ജലീല്‍
ഇന്ത്യ എന്ന പേര് ഉത്ഭവിക്കുന്നത് സിന്ധുനദിയുമായി ബന്ധപ്പെട്ടാണ്. ഇപ്പോള്‍ പാകിസ്ഥാനില്‍ ഉള്ള സിന്ധു നദി പഴയകാല ഇന്ത്യയിലെ പ്രധാന നദികളില്‍ ഒന്നായിരുന്നു. ഇതിന്റെ തീരത്തായാണ് ഏഷ്യയിലെ വലിയൊരു സമൂഹം 30,000ത്തോളം വര്‍ഷം മുമ്പ് ജീവിച്ചത്. ഇവിടെ നിന്ന് വലിയ അകലത്തില്‍ അല്ല. പുരാതന നാഗരികതകളായ മെസോപ്പൊട്ടാമിയയും പേര്‍ഷ്യയും ഇറാനാണ് പേര്‍ഷ്യ എന്ന് അറിയപ്പെട്ടത് .ആര്യന്‍ എന്ന പദത്തില്‍ നിന്നാണ് ഇറാന്‍ ഉത്ഭവിക്കുന്നത്. യൂറോപ്യന്മാരെയാണ് പൊതുവേ ആര്യന്മാര്‍ എന്ന് വിളിച്ചിരുന്നത്. ബൈബിള്‍ എഴുതപ്പെട്ട ഭാഷയാണ് അരാമിക്. ആര്യന്മാരുടെ അധിനിവേശത്തിനു മുമ്പ് സിന്ധു നദീതീരത്ത് ദ്രാവിഡന്മാര്‍ എന്ന വിഭാഗവും ജീവിച്ചിരുന്നതായി ചരിത്രരേഖകളില്‍ കാണാം. അവരാണ് ഇന്നത്തെ ഇന്ത്യയുടെ തെക്കുഭാഗത്തുള്ള മനുഷ്യര്‍ അഥവാ ദ്രാവിഡര്‍ .സിന്ധു നദീതടസംസ്‌കാരം ഉണ്ടാവുന്നത് ക്രിസ്തുവര്‍ഷം ആരംഭത്തിനു മുമ്പ് 2500 ബിസിയിലാണ്.
ഇതിനുമുമ്പ് തന്നെ ലോകത്തിന്റെ പകലാ ഭാഗങ്ങളില്‍ നിന്ന് ഗ്രീക്ക് ,റോമന്‍ ,അറേബ്യ തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അഥവാ സിന്ധു നദീതടത്തിലേക്ക് ആളുകള്‍ വന്നിരുന്നു കച്ചവടത്തിനായി മറ്റും വന്നവര്‍ പിന്നീട് ഇവിടെ കുടിയേറി പാര്‍ക്കുകയായിരുന്നു .ഇവര്‍ അവരുടേതായ ഭാഷാശൈലി ഉപയോഗിച്ചാണ് സിന്ധു തീര ഭൂവിഭാഗത്തെ ഇന്ത്യ എന്നും ഹിന്ദു എന്നും ഒക്കെ വിളിച്ചത് .യൂറോപ്യന്മാര്‍ ഇന്‍ഡോ എന്ന് വിളിച്ചപ്പോള്‍ അറബികള്‍ ഉച്ചാരണം ചേര്‍ത്ത് ‘ഹിന്ദു’ എന്ന് വിളിക്കുകയായിരുന്നു. ഇന്നും അറേബ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യക്കാരെ ‘ഹിന്ദികള്‍ ‘ എന്നാണ് വിളിക്കാറ് .ഇവിടെ ഉണ്ടായ ഭാഷയാണ് ഹിന്ദി. പേര്‍ഷ്യക്കാര്‍ അഥവാ മധ്യേഷ്യക്കാര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാന്‍ വരെ നീളുന്ന ഭൂവിഭാഗത്തെ ജനങ്ങള്‍ ഹിന്ദുസ്ഥാന്‍ എന്നും താന്‍ ചേര്‍ത്ത് വിളിച്ചിരുന്നു. സംസ്‌കൃത വാക്കാണ് സ്ഥാനം അഥവാ സ്ഥലം. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കുമനിസ്ഥാന്‍, എന്നൊക്കെ പറയും പോലെ നൂറ്റാണ്ടുകളായി വിളിച്ചിരുന്ന ഇന്ത്യ എന്ന പേര് അമേരിക്കയിലെ ആദിമനിവാസികള്‍ക്ക് പോലും ചാര്‍ത്തപ്പെട്ടിരുന്നു. അതുകൊണ്ടാണ് അമേരിക്കന്‍ ആദ്യം നിവാസികളെ ‘ റെഡ് ഇന്ത്യന്‍സ്’ എന്ന് വിളിച്ചത് .അമേരിക്ക എന്ന പേര് വരുന്നത് തന്നെ അമേരിഗോ വെസ്പൂച്ചി എന്ന വ്യക്തിയില്‍ നിന്നാണ് അദ്ദേഹം ആകട്ടെ യൂറോപ്പിനും വ്യക്തമായി ഒരു സ്ഥലനാമം ഇല്ലാതിരുന്ന ഇന്ന് അമേരിക്കയെ ആ നാട് കണ്ടുപിടിച്ച കൊളംബസ് ആണ് അവിടുത്തെ ജനതയെ ‘റെഡ് ഇന്ത്യന്‍സ്’ എന്ന് വിളിച്ചത് അതിന് കാരണം കൊളംബസിനെ പണം കൊടുത്ത് നിയോഗിച്ചത് പുരാതന സമ്പന്ന രാജ്യമായ ഇന്ത്യ കണ്ടെത്താന്‍ ആയിരുന്നു .എന്നാല്‍ അദ്ദേഹം വഴിതെറ്റി ഇന്നത്തെ അമേരിക്കയില്‍ എത്തുകയാണ് ഉണ്ടായത്. ശീത പരിസ്ഥിതിയില്‍ ജീവിച്ച യൂറോപ്യന്മാര്‍ വെളുത്തവര്‍ ആയിരുന്നതിനാല്‍ ബ്രൗണ്‍ നിറത്തിലുള്ള അമേരിക്കന്‍ ആദിഭവം ഇന്ത്യന്‍സ് എന്ന ഇന്ത്യയെ എന്ന പേരുമായി ചേര്‍ത്ത് വിളിക്കുകയായിരുന്നു. ഇന്നും ഇന്ത്യന്‍സ് എന്ന് തന്നെയാണ് തദ്ദേശ അമേരിക്കക്കാര്‍ ചരിത്ര രേഖകളില്‍ വിളിക്കപ്പെടുന്നത് .ഇന്ത്യ വിവിധ സാമ്രാജ്യങ്ങള്‍ക്ക് കീഴില്‍ ആയപ്പോഴും ‘ഇന്ത്യ ‘എന്ന് തന്നെയാണ് അറിയപ്പെട്ടത് ആധുനിക ഇന്ത്യയിലും ഇന്ത്യ തന്നെയാണ് ഇന്ത്യ 1947 ല്‍ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യയുടെ പേര് ഇന്ത്യ എന്ന് തന്നെയാണ് രാഷ്ട്രത്തിന്റെ ഭരണഘടനയില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടുള്ളത് .
എന്നാല്‍ ഇന്ത്യ അഥവാ ഭാരതം എന്ന പേരുകൂടി ഭരണഘടനയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട് അതിന് പിന്നില്‍ മഹാഭാരതം കഥയാണ് .വേദവ്യാസന്‍ രചിച്ച മഹാഭാരതം എന്ന ഒരേണ പുരേ പുരാണ ഇതിഹാസത്തില്‍ പറയുന്ന പേരാണ് ഭാരതം അഥവാ മഹാഭാരതം .ഇതാണ് ഇപ്പോള്‍ ഹിന്ദു ഹിന്ദുത്വ ആശയക്കാര്‍ ഇന്ത്യ ഒഴിവാക്കി ഭാരതം എന്ന പേര് അടിച്ചേല്‍പ്പിക്കാനുള്ള കാരണം. ഭരണഘടന തന്നെ ഇതിനായി തിരുത്തപ്പെടുന്നു എന്ന ആശങ്കയിലാണ് ലോക ജനതയാകെ ഭാരതം എന്ന് വിളിക്കുമ്പോള്‍ അടിമത്തം അവസാനിപ്പിച്ചതായാണ് സംഘപരിവാറുകാര്‍ അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ ബ്രിട്ടീഷുകാരുടെ ഇംഗ്ലീഷ് ആണ് ഇപ്പോഴും ഇന്ത്യയുടെ ഔദ്യോഗിക രേഖകളില്‍ നാം ഉപയോഗിക്കുന്നത്. പ്രസിഡണ്ട്, പ്രൈം മിനിസ്റ്റര്‍, മിനിസ്റ്റര്‍, മിനിസ്ട്രി തുടങ്ങിയ വാക്കുകള്‍ ഇതിനുദാഹരണം മാത്രമല്ല നൂറ്റാണ്ടുകളായി വിവിധ ജനതകള്‍ കൈമാറി വന്ന സംസ്‌കാരവും ഭാഷയും ആണ് ഇവിടെ ഒറ്റയടിക്ക് തമസ്‌കരിക്കപ്പെടുന്നത്. ഇന്ത്യക്കാരുടെ വേഷം ഭാഷ ഭൂഷാദികള്‍ എല്ലാം പഴയകാല ഇന്ത്യക്കാരുടേതാണ്. മുമ്പുകാലത്ത് കോണകം മാത്രം ധരിച്ചിരുന്ന ഇന്ത്യക്കാര്‍ ഇന്ന് കോട്ടും സൂട്ടും പാന്റും ഒക്കെ ധരിക്കുന്നു. വിവിധ നാടുകളിലെ വസ്ത്രങ്ങള്‍ സൗകര്യത്തിന് അനുസരിച്ച് ഉപയോഗിക്കുന്നു ഇവയെല്ലാം മാറ്റാന്‍ കഴിയുമോ ചോദ്യങ്ങള്‍ നിരവധി ബാക്കി.