മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ എന്ത്‌; പിഴ ഈടാക്കുന്നതിനുള്ള ആർബിഐ മാർഗനിർദേശങ്ങൾ 

രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കും. എന്നാൽ ഉപഭോക്താവിനെ അറിയിക്കാതെയോ, നെഗറ്റീവ് ബാലൻസ് വരുത്തികൊണ്ടോ പിഴ ഈടാക്കാൻ കഴിയില്ല. ഉപയോക്താക്കൾ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്. സേവിങ്സ് അക്കൗണ്ട് ഉള്ളവർ ഇത് അറിഞ്ഞിരിക്കണം.

ആർബിഐ സർക്കുലർ അനുസരിച്ച്, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ചാർജുകൾ ഈടാക്കുന്നതിന് താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ഒരു ബാങ്ക് പാലിക്കേണ്ടതുണ്ട്:

👉 അറിയിപ്പ് തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ, പിഴ ഈടാക്കുമെന്ന് എസ്എംഎസ്, ഇമെയിൽ, കത്ത് അല്ലെങ്കിൽ മറ്റ് മോഡുകൾ വഴി ഉപഭോക്താവിനെ അറിയിക്കേണ്ടതാണ്.

👉 ബാങ്കിന്റെ ബോർഡ് പിഴ ഈടാക്കുന്ന നയത്തിന് അംഗീകാരം നൽകണം.

👉 പിഴയുടെ ചാർജുകൾ കുറവിന്റെ പരിധിക്ക് നേരിട്ട് ആനുപാതികമായിരിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യഥാർത്ഥ ബാലൻസും ആവശ്യമായ മിനിമം ബാലൻസും തമ്മിലുള്ള വ്യത്യാസത്തിന്റെ ഒരു നിശ്ചിത ശതമാനം ആയിരിക്കണം. ചാർജുകൾ വീണ്ടെടുക്കുന്നതിന് അനുയോജ്യമായ സ്ലാബ് ഘടന ബാങ്കിന് തീരുമാനിക്കാം.

👉 പിഴകൾ, ചാർജുകൾ ന്യായമായതും സേവനങ്ങൾ നൽകുന്നതിന് ഒരു ബാങ്ക് വഹിക്കുന്ന ശരാശരി ചെലവും ആയിരിക്കണം.

👉 മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ചാർജുകൾ ചുമത്തി സേവിംഗ്സ് അക്കൗണ്ടിലെ ബാലൻസ് നെഗറ്റീവ് ബാലൻസായി മാറുന്നില്ലെന്ന് ഉറപ്പാക്കണം.

👉  മിനിമം ബാലൻസ് ന്യായമായ ഒരു കാലയളവിനുള്ളിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ, അതായത് അറിയിപ്പ് നൽകിയിട്ടും ബാലൻസ് കുറവാണെങ്കിൽ പിഴ ചാർജുകൾ ഈടാക്കാവുന്നതാണ്.

webdesk14:
whatsapp
line