X

ബഹിരാകാശത്ത് വെച്ച് മരിച്ചാല്‍ മൃതദേഹം എന്തു ചെയ്യും? വിശദീകരിച്ച് നാസ

വാഷിങ്ടണ്‍: ബഹിരാകാശത്ത് യാത്രികര്‍ ആരെങ്കിലും മരിച്ചാല്‍ മൃതദേഹം എന്തുചെയ്യുമെന്നതു സംബന്ധിച്ച് വിശദീകരണവുമായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ. അമേരിക്കയുടെ ചാന്ദ്ര, ചൊവ്വാ പര്യവേഷണങ്ങള്‍ക്ക് തയാറെടുക്കുന്നതിനിടെയാണ് പ്രോട്ടോക്കോള്‍ പുറത്തിറക്കിയത്. പൂര്‍ണ ആരോഗ്യവാന്മാരെയും ആരോഗ്യവതികളെയും മാത്രമേ യാത്രക്കായി പരമാവധി തിരഞ്ഞെടുക്കുകയുള്ളൂവെന്ന് നാസ പറയുന്നു.

മരണം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നതിനാല്‍ മൃതദേഹം എങ്ങനെ കൈകാര്യം ചെയ്യുമെന്നതു സംബന്ധിച്ച് നാസ പ്രോട്ടോക്കോളില്‍ വ്യക്തത വരുത്തുന്നുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ വെച്ച് ആരെങ്കിലും ആകസ്മികമായി മരിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മൃതദേഹം ഭൂമിയിലെത്തിക്കും. ചന്ദ്രനില്‍ വെച്ചാണ് മരണം സംഭവിക്കുന്നതെങ്കില്‍ ബഹിരാകാശ സംഘം ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമിയിലെത്തും. പേടകത്തില്‍ ശേഷിച്ചിരിക്കുന്നവരുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് മൃതദേഹം പരമാവധി വേഗത്തില്‍ ഭൂമിയിലെത്തിക്കുക. എന്നാല്‍ മരണം സംഭവിക്കുന്നത് ചൊവ്വയിലാണെങ്കില്‍ സംഘം മടങ്ങി വരില്ല.

ദൗത്യം പൂര്‍ത്തിയാക്കി സംഘം മടങ്ങുമ്പോള്‍ മൃതദേഹവും കൊണ്ടുവരും. മൃതദേഹം പ്രത്യേക ബോഡി ബാഗിലാക്കി പേടകത്തില്‍ തന്നെ സൂക്ഷിച്ചു വെക്കും. പേടകത്തിലെ താപനില മൃതദേഹം സൂക്ഷിക്കുന്നതിനടക്കം അനുയോജ്യമായ നിലയില്‍ പ്രത്യേക സംവിധാനമൊരുക്കും. പേടകത്തിനുള്ളിലാണെങ്കിലാണ് ഇതൊക്കെ സാധ്യമാവുകയെന്ന് നാസ പറയുന്നു. സുരക്ഷാ കവചകങ്ങളില്ലാതെ പുറത്തിറങ്ങിയാല്‍ ഉടനടി മരണം സംഭവിക്കും. അത്തരത്തില്‍ മരിച്ചാല്‍ സംസ്‌കാരം സാധ്യമാവില്ലെന്നും നാസ വ്യക്തമാക്കുന്നു.

webdesk11: