X

“തിന്നില്ല, തീറ്റിപ്പിക്കുകയുമില്ല” എന്നു പറഞ്ഞ നമ്മുടെ കാവല്‍ക്കാരന്‍ എവിടെപ്പോയി,; മോദിയെ കണക്കിന് പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 11,400 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിരഹിത ഇന്ത്യക്ക് വാഗ്ദാനം ചെയ്ത മോദി മുദ്രാവാക്യത്തെ പരിഹസിച്ച് ട്വിറ്ററിലൂടെയാണ് രാഹുല്‍ രംഗത്തെത്തിയത്.

‘നാ ഖാവൂംഗ, നാ ഖാനെ ദൂംഗ (തിന്നില്ല തീറ്റിപ്പിക്കുകയുമില്ല എന്ന വാക്യത്തിന് എന്തുപറ്റി) എന്ന് ചോദിച്ചായിരുന്നു രാഹുലിന്റെ പരിഹാസം.

ഒരിക്കല്‍ അഴിമതിരഹിത ഇന്ത്യക്ക് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി ഇപ്പോള്‍ അഴിമതി സുലഭമാക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയാണെന്ന് രാഹുല്‍ തുറന്നടിച്ചു.
ആദ്യം ലളിതിന്, പിന്നെ മല്യക്ക് ആയിരുന്നു, ഇപ്പോള്‍ അഴിമതിയുടെ സ്ലിപ്പ് നീരബിനും നല്‍കി. “ഞാന്‍ തിന്നില്ല, തീറ്റിപ്പിക്കുകയുമില്ല” എന്നു പറഞ്ഞ നമ്മുടെ കാവല്‍ക്കാരന്‍ എവിടെപ്പോയി, മോദി മുദ്രാവാക്യത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി കുറിച്ചു.

സാഹബിന്റെ മൗനത്തിന് പിന്നിലെ കാരണം അറിയാന്‍ ജനം ആഗ്രഹിക്കുന്നു, രാഹുല്‍ ട്വീറ്റ് ചെയ്തു. മോദിയുടെ മൗനം വാസ്തവം വിളിച്ചു പറയുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.

chandrika: