X
    Categories: keralaNews

തൃക്കാക്കരയില്‍ നടന്നത് ഭരണത്തിന്റെ വിലയിരുത്തല്‍ തന്നെയാണ്; കെ സുധാകരന്‍

തൃക്കാക്കരയില്‍ നടന്നത് ഭരണത്തിന്റെ വിലയിരുത്തല്‍ തന്നെയാണെന്ന് കെപിസിസി അദ്ദ്യക്ഷന്‍ കെ സുധാകരന്‍.
ഞങ്ങള്‍ പറഞ്ഞത് രാഷ്ട്രീയമാണ്് എന്നാല്‍ അവര്‍ക്ക് പറയാന്‍ രാഷ്ട്രീയം ഇല്ലായിരുന്നു.വ്യാജ പ്രചാരണങ്ങളും നുണക്കഥകോട്ടകളും കൊണ്ട് ഇത്തവണയും വിജയിക്കാമെന്ന് പിണറായി വിജയന്‍ വ്യാമോഹിച്ചു. കെ- റയില്‍ കുറ്റിയടിക്കല്‍ അടക്കമുള്ള ഈ സര്‍ക്കാരിന്റെ സകല കൊള്ളരുതായ്മകള്‍ക്കെതിരെയും തൃക്കാക്കരയിലെ പ്രബുദ്ധ ജനം വോട്ട് കൊണ്ട് പ്രതികരിച്ചിരിക്കുന്നു അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ് നടന്നത്. മുഖ്യമന്ത്രിയും മന്ത്രിപ്പടയും തമ്പടിച്ചിട്ടും ജനം ഐക്യജനാധിപത്യ മുന്നണിക്കൊപ്പം നിന്നു. കോണ്‍ഗ്രസ്സില്‍ മുതിര്‍ന്ന നേതാക്കള്‍ മുതല്‍ താഴേതട്ടിലെ അണികള്‍ വരെ ഒന്നിച്ചൊന്നായി നിന്ന് പൊരുതി അദ്ദേഹം പ്രതികരിച്ചു.

ഭരണപക്ഷം പറഞ്ഞത് ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. തൃക്കാക്കരയില്‍ നടന്നത് ഭരണത്തിന്റെ വിലയിരുത്തല്‍ തന്നെയാണ്. ഭരണം മോശമെന്ന് പിണറായി വിജയന് ബോധ്യപ്പെടുത്തിക്കൊടുത്തുകൊണ്ട് ശ്രീമതി ഉമ തോമസിനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുത്ത തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഹൃദയം നിറഞ്ഞ നന്ദി,അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Chandrika Web: