തിരുവനന്തപുരം: കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയാറായിരുന്നുവെന്ന് പൊതുവേദിയില്‍ തുറന്നടിച്ച സുധാകരനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കള്‍ രംഗത്തെത്തി. സുധാകരന്‍ പറഞ്ഞത് ശരിയാണെന്നും കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത രാഹുല്‍ ഗാന്ധിയുടെ ഉറപ്പില്‍ ജോസ് കെ മാണിയാണ് എല്‍ഡിഎഫ് പ്രവേശത്തില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധം പിടിച്ചതെന്നും പിസി ജോര്‍ജ് എംഎല്‍എ വെളിപ്പെടുത്തി.
അതേസമയം, മാണിയെ എല്‍ഡിഎഫിലെടുക്കാന്‍ മുന്നണി തീരുമാനിച്ചിട്ടില്ലെന്നും അത് സിപിഎമ്മിന്റെ മാത്രം ആലോചനയാണെന്നും തുറന്നടിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യപ്രസ്താവനകളില്‍ അല്പമെങ്കിലും സത്യസന്ധത പുലര്‍ത്തണമെന്നും അഭിപ്രായപ്പെട്ടു.
ഇതിനെത്തുടര്‍ന്ന് കെഎം മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് എല്‍ഡിഎഫ് വാഗ്ദാനം നല്‍കിയതായി പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി മന്തി സുധാകരനും എത്തി. മാണി നേര്‍വഴിക്ക് സഞ്ചരിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് നേര്‍വഴി കിട്ടുമായിരുന്നെന്ന് 2012ല്‍ നിയമസഭയില്‍ പ്രസംഗിച്ച കാര്യമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
മാണിയെ സംബന്ധിച്ച കേട്ടുകേള്‍വി ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടുവെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ പ്രതികരിച്ചു