X
    Categories: MoreViews

ദലിതര്‍ക്ക് വേണ്ടി മോദി എന്തുചെയ്തു; രാഹുലിന്റെ 14-ാമത്തെ ചോദ്യം

ന്യൂഡല്‍ഹി: ദലിത് പ്രശ്‌നങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കണക്കിന് കൊടുത്ത് രാഹുല്‍ ഗാന്ധി. സാമൂഹികമായി ദുരിതം പേറുന്ന ഗുജറാത്തിലെ ദലിതര്‍ക്കായി ഇതുവരെ എന്തു ചെയ്‌തെന്ന് രാഹുല്‍ ചോദിച്ചു. നിയമസഭാ തെരഞ്ഞെപ്പിന്റെ ഭാഗമായി ട്വിറ്ററില്‍ ആരംഭിച്ച ‘ഗുജറാത്ത് ഉത്തരം തേടുന്നു’ പംക്തിയില്‍ പതിനാലാമത്തെ ചോദ്യമായാണ് മോദിക്കുനേരെ രാഹുല്‍ ശരം തൊടുത്തത്. 22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പി ദലിതര്‍ക്ക് എന്തെങ്കിലും നല്‍കിയോ. ജോലി, ഭൂമി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവ എന്തെങ്കിലും..കഴിഞ്ഞ ജൂലൈയില്‍ ഗുജറാത്തിലെ ഉനയില്‍ നാല് ദലിതുകളെ ഹിന്ദുത്വവാദികള്‍ ക്രൂരമായി മര്‍ദ്ദിച്ച കാര്യവും രാഹുല്‍ ചൂണ്ടിക്കാട്ടി. മോദിയുടെയും കൂട്ടരുടെയും ഭരണത്തില്‍ ദലിത് ജീവിതം നരകതുല്യമായെന്നും തെളിവുകള്‍ നിരത്തി രാഹുല്‍ സമര്‍ത്ഥിച്ചു. പശുവിന്റെ തോല്‍ കൈവശം വെച്ചെന്നാരോപിച്ചായിരുന്നു ഉനയില്‍ ദലിതുകള്‍ ആക്രമണത്തിനിരയായത്. ഈ സംഭവം രാജ്യവ്യാപകമായി ദലിത് പ്രക്ഷോഭത്തിനിടിയാക്കിയിരുന്നു.

chandrika: